ഉത്കണ്ഠകൾ നിറഞ്ഞ ‘കാത്തിരിപ്പ്’: രണ്ട് കഥാപാത്രങ്ങളുമായി എത്തി കയ്യടി നേടി നിപിൻ നാരായണൻ ചിത്രം

kathirippu + 30th iffk + movie review

ഐഎഫ്എഫ്കെയിൽ ഏറെ കൈയടികൾ നേടിയ ചെറിയ വലിയ ചിത്രമാണ് കാത്തിരിപ്പ്. ഒരു കൂട്ടം സിനിമാപ്രേമകൾ ചെറിയ ബജറ്റിൽ രണ്ട് കഥാപാത്രങ്ങളുള്ള ഒരു കൊച്ചു സിനിമയുമായി ഐഎഫ്എഫ്കെയിൽ എത്തിയപ്പോൾ നിറയെ കൈയടികളോടെയാണ് ആസ്വാദകർ ഏറ്റെടുത്തത്.

നിപിൻ നാരായണൻ സംവിധാനം ചെയ്ത ചിത്രം ഒരു വീടിനകത്ത് രണ്ടു കഥാപാത്രങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. ഡേവിഡ് എന്ന വ്യക്തി ഈ വീടിനുള്ളിൽ ആർക്കോ വേണ്ടി എന്തിനോ വേണ്ടി കാത്തിരിക്കുകയാണ്. അവിടേക്ക് രണ്ടാമത്തെ കഥാപാത്രം പ്രവേശിക്കും. ഇവർ തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.

ALSO READ; അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ നാളെ ക്ലാസിക്ക് നോസ്റ്റാൾജിയ ഡേ; പ്രദൾശനത്തിനായി വാനപ്രസ്ഥവും ചെമ്മീനും

ആകാംക്ഷയും ഉദ്വേ​ഗവും ജനപ്പിക്കുന്ന ചിത്രം അവസാന നിമിഷത്തിലേക്ക് എത്തുമ്പോൾ പ്രേക്ഷകരെ സിനിമയിലേക്ക് കൂടുതൽ വലിച്ചടുപ്പിക്കുന്നു. സംഭാഷണങ്ങൾ കൂടാതെ ബിംബങ്ങളിലൂടെയും സിനിമ ആസ്വാദകനോട് സംവദിക്കുന്നുണ്ട്. ‘മുഷിച്ചിലുകളില്ലാത്ത കാത്തിരിപ്പ്’ ആണ് സിനിമ സമ്മാനിക്കുന്ന ആനുഭവം.

കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ വിദ്യാർഥിയായിരുന്ന നിപിന്റെ സിനിമയുടെ അണിയറിയിൽ പ്രവർത്തിച്ചവരേറെയും പിന്തുണച്ചവരും ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളും അധ്യാപകരുമാണ്. ആരോടെങ്കിലും സംസാരിക്കാൻ ആഗ്രഹിച്ചിരിക്കുന്ന ഡേവിഡിന്റെ ഉത്കണ്ഠയും ആകാംക്ഷയും മികച്ച സിനിമാ അനുഭവമാണ് നൽകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News