
മലയാളികൾ ഹൃദയത്തോട് ചേർത്തുവെച്ച ബ്ലെസ്സി ചിത്രം ‘കാഴ്ച’ പുറത്തിറങ്ങിയിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഗുജറാത്ത് ഭൂകമ്പത്തിൽ അനാഥനായി കേരളത്തിലെത്തിയ കൊച്ചുണ്ടാപ്രിയും അവനെ സ്വന്തം മകനായി സ്നേഹിച്ച മാധവനും മലയാളി സിനിമ പ്രേമികൾക്ക് ഇന്നും തീരാത്ത നൊമ്പരമാണ്. സിനിമയുടെ ആ സങ്കടകരമായ ക്ലൈമാക്സിനു പകരം മറ്റൊരു രംഗം ഒരിക്കലെങ്കിലും സങ്കല്പിക്കാത്ത ആളുകൾ വളരെ കുറവായിരിക്കും, ഇത്തരത്തിൽ കൊച്ചുണ്ടാപ്രി തിരികെ എത്തുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
മാധവൻ റെയിൽവേ സ്റ്റേഷനിൽ വെച്ച് കൈവിട്ട ആ കൊച്ചുണ്ടാപ്രി 22 വർഷങ്ങൾക്ക് ശേഷം വളർന്ന് വലുതായി ഒരു യുവാവായി മാധവനെ തേടി കേരളത്തിലെത്തുന്നതാണ് വിഡിയോയുടെ പ്രമേയം. പ്രായം ചെന്ന മാധവനും (മമ്മൂട്ടി), വളർന്നുവലുതായ കൊച്ചുണ്ടാപ്രിയും അവന്റെ അനിയത്തി പായലും വീണ്ടും ഒന്നിക്കുന്ന ദൃശ്യങ്ങൾ സിനിമാ പ്രേമികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.
ALSO READ : ‘ദൃശ്യം 3’ ക്ലൈമാക്സ് നിങ്ങളെ ഞെട്ടിപ്പിക്കും: വെളിപ്പെടുത്തി ആശ ശരത്
‘സിഗ്നേച്ചർ ബൈ ആനന്ദ്’ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ എ.ഐ വിഡിയോ പുറത്തുവന്നത്. ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ കണ്ട വിഡിയോയ്ക്ക് താഴെ സിനിമയിൽ കൊച്ചുണ്ടാപ്രിയായി വേഷമിട്ട യഷ് മാളവ്യ തന്നെ കമന്റുമായി എത്തിയതോടെ സംഗതി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

