
ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് രാജ്യം നല്‍കുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം ലഭിച്ച പ്രിയ സുഹൃത്ത് മോഹന്‍ലാലിന് അഭിനന്ദനങ്ങള്‍ നേരുന്നുവെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. പ്രിയ സുഹൃത്തിന് ലഭിച്ച ഈ അംഗീകാരത്തില്‍ ഏറെ അഭിമാനവും സന്തോഷവും തോന്നുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഇന്ത്യന്‍ സിനിമയിലെ മാത്രമല്ല ലോക സിനിമയുടെ തന്നെ നടന ഇതിഹാസമായ മോഹന്‍ലാലിന് അര്‍ഹിക്കുന്ന അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. താന്‍ സിനിമാ രംഗത്ത് വരുന്നതിന് മുന്നേ മോഹന്‍ലാലുമായും അദ്ദേഹത്തിന്റെ കുടുംബവുമായെല്ലാം നല്ല അടുപ്പമുണ്ടായിരുന്നു.
ഇപ്പോഴും ആ സ്‌നേഹവും അടുപ്പവുമെല്ലാം ഞങ്ങള്‍ കാത്ത് സൂക്ഷിക്കുന്നു. എന്നും എപ്പോഴും ഉയര്‍ന്ന പുരസ്‌കാരങ്ങള്‍ പ്രിയപ്പെട്ട ഈ കലാകാരന് ലഭിക്കട്ടെ, അതോടൊപ്പം മലയാള സിനിമയും ഉയരങ്ങളില്‍ സഞ്ചരിക്കട്ടെയെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ ആശംസിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

