വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം കീർത്തി സുരേഷ് എത്തുന്നു; പുതിയ തെലുങ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബറിൽ

keerthy suresh Vijay Deverakonda

വിജയ് ദേവരകൊണ്ടയും കീർത്തി സുരേഷും തെലുങ് സിനിമയിൽ ഒന്നിക്കുന്നു. രവി കിരൺ കോല സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇരുവരും തെലുങ്കിൽ ‘മഹാനടി’ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. എന്നാൽ ഈ സിനിമയിൽ ഇരുവരും ഒരുമിച്ചുള്ള ഒരു രംഗവും ഉണ്ടായിരുന്നില്ല.

പുതിയ ചിത്രം ഗ്രാമ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു ആക്ഷൻ ഡ്രാമയായാണ് ഒരുങ്ങുന്നത് എന്നാണ് വിവരം. ഒക്ടോബർ മാസത്തിൽ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ‘രാജ വാരു റാണി കരു’, ‘റൗഡി ജനാർദൻ’ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകനാണ് രവി കിരൺ കോല.

Also read: ‘ഒ ജി’ റിലീസാകും മുൻപ് ‘ഡി ജെ ഷോ’: പവൻ കല്യാണ്‍ ഫാൻസിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്

‘കിംഗ്ഡം’ ആയിരുന്നു വിജയ് ദേവരകൊണ്ട നായകനായി അവസാനമായി പുറത്തുവന്ന ചിത്രം. എന്നാൽ ആ ചിത്രം ബോക്സ്ഓഫീസിൽ വലിയ നേട്ടം ആ ചിത്രത്തിന് സ്വന്തമാക്കാൻ കഴിഞ്ഞിരുന്നില്ല. അതേ സമയം ഈ വർഷം കീർത്തി സുരേഷ് അഭിനയിച്ച ‘ഉപ്പു കപ്പുരംബു’ എന്ന ചിത്രം ആമസോൺ പ്രൈം-ലാണ് റിലീസായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News