‘കൃഷ്ണാഷ്ടമി: the book of dry leaves’; പ്രത്യേക പ്രദർശനം ഞായറാഴ്ച വഴുതക്കാട് ലെനിൻ ബാലവാടിയിൽ നടക്കും

krishnashtami film special screening

വൈലോപ്പിള്ളി ശ്രീധരമേനോന്റെ കവിത ‘കൃഷ്ണാഷ്ടമി’യെ അധികരിച്ച് ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്ത ‘കൃഷ്ണാഷ്ടമി: the book of dry leaves’ എന്ന സിനിമയുടെ ഒരു പ്രത്യേക പ്രദർശനം സംഘടിപ്പിക്കുന്നു. ബാനർ ഫിലിം സൊസൈറ്റിയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.

30.11.2025 ഞായറാഴ്ച രാവിലെ 10 മണിക്ക് വഴുതക്കാട് ലെനിൻ ബാലവാടിയിലാണ് പ്രദർശനം നടക്കുന്നത്. അമ്പലക്കര ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ അനിൽ അമ്പലക്കര നിർമ്മിച്ച സിനിമയുടെ സംഗീതം ഔസേപ്പച്ചനാണ് നിർവഹിച്ചിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9349931452 എന്ന നമ്പറിൽ ബന്ധപ്പെടണം.

Also read: ലേറ്റ് ആയി വന്താലും..; ഹസ്കി ഡാൻസിന് ചുവടുവച്ച് നമിതയും സാനിയയും

അധികാരികൾ അറസ്റ്റ് ചെയ്ത ഏതാനും അലഞ്ഞുതിരിയുന്നവരുടെയും അവരുടെ ജയിൽ ജീവിതത്തിന്റെയും അവരുടെ പിന്നാമ്പുറക്കഥകളുടെയും കൃഷ്ണാഷ്ടമി ദിനത്തിൽ അവരുടെ ജീവിതത്തിൽ സംഭവിച്ച ആത്യന്തിക ദുരന്തത്തിന്റെയും കഥയാണ് ‘കൃഷ്ണാഷ്ടമി: the book of dry leaves’ എന്ന ചിത്രം പറയുന്നത്.

A special screening of the film ‘Krishna Ashtami: The Book of Dry Leaves’, directed by Dr. Abhilash Babu, based on Vailoppilly Sreedhara Menon’s poem ‘Krishna Ashtami’, special screening on this coming sunday at trivandrum.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News