
ബോളിവുഡ് ബോക്സ് ഓഫീസിനെ വിറപ്പിക്കാൻ സണ്ണി ഡിയോൾ വീണ്ടും എത്തുന്നു. ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് പിരീഡ് ഡ്രാമ ‘ലാഹോർ 1947’ 2026 ഓഗസ്റ്റ് 13-ന് തിയേറ്ററുകളിലെത്തും. സ്വാതന്ത്ര്യദിന വാരത്തിൽ പുറത്തിറങ്ങുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിലെ മൂന്ന് അതികായന്മാരായ സണ്ണി ഡിയോൾ, സംവിധായകൻ രാജ്‌കുമാർ സന്തോഷി, നിർമ്മാതാവ് ആമിർ ഖാൻ എന്നിവർ ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ്.
മുതിർന്ന താരം ധർമ്മേന്ദ്രയ്ക്ക് ഏറെ പ്രിയപ്പെട്ട തിരക്കഥകളിൽ ഒന്നാണിതെന്നും, അദ്ദേഹം സിനിമ കണ്ടതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും ആമിർ ഖാൻ ഈ പ്രോജക്റ്റിനെക്കുറിച്ച് സംസാരിക്കവേ വ്യക്തമാക്കി.സണ്ണി ഡിയോളിനൊപ്പം ഷബാന ആസ്മി, പ്രീതി സിന്റ, കരൺ ഡിയോൾ, അലി ഫസൽ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ALSO READ : ‘ഡോൺ 3’യിൽ നിന്ന് രൺവീർ സിങ് പിന്മാറി: നിർമാതാക്കള്‍ 40 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി റിപ്പോർട്ട്
സംഗീത മാന്ത്രികൻ എ.ആർ. റഹ്മാൻ ഈണമിടുന്ന ചിത്രത്തിലെ വരികൾ ജാവേദ് അക്തറാണ് രചിച്ചിരിക്കുന്നത്. സന്തോഷ് ശിവന്റെ ഛായാഗ്രഹണവും റസൂൽ പൂക്കുട്ടിയുടെ ശബ്ദമിശ്രണവും ചിത്രത്തിന് സാങ്കേതികമായി വലിയ കരുത്തേകുന്നു. ജനുവരി 23-ന് പുറത്തിറങ്ങി തകർപ്പൻ വിജയം തുടരുന്ന ‘ബോർഡർ 2’-ന് ശേഷം തിയേറ്ററുകളിലെത്തുന്ന സണ്ണി ഡിയോളിന്റെ അടുത്ത വൻ റിലീസായാണ് ‘ലാഹോർ 1947’ വിലയിരുത്തപ്പെടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

