സ്ക്രീനിൽ ലാലേട്ടൻ പൊട്ടിച്ചിരിപ്പിച്ചു, ഷൂട്ടിങ് നടന്നത് ഉള്ളുലഞ്ഞ്; ‘ഹലോ’ ചിത്രീകരണത്തിൻ്റെ ഒന്നാം ദിനം വിടപറഞ്ഞ് മോഹൻലാലിൻ്റെ പിതാവ്

hello movie mohanlal

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ് ഹലോ. ഇന്നും ആരാധകർക്കിടയിൽ വലിയ സ്വീകാര്യതയാണ് സിനിമയ്ക്കുള്ളത്. തീയേറ്ററുകളിഷ സിനിമ വലിയ വിജയം ഉണ്ടാക്കിയിരുന്നു. മോഹൻലാലിൻ്റെ വേറിട്ട് കഥാപാത്രം കോമഡികൾ കൊണ്ടും ​ഹൃദയസ്പർശിയായ രം​​ഗങ്ങൾ കൊണ്ടും മലയാളിയുടെ ഹൃദയത്തിൽ ഇടം പിടിച്ചിരുന്നു. ഇപ്പോൾ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളറായി സിദ്ധു പനയ്ക്ക്ൽ സിനിമ ചിത്രീകരണത്തിനിനെ നടന്ന വേദനിപ്പിക്കുന്ന ഒരു അനുഭവം പങ്ക് വച്ചിരിക്കുകയാണ്. സിനിമയുടെ ഒന്നാം ദിനം ഷൂട്ടിങ് ആരംഭിക്കുമ്പോൾ മോഹൻലാലിൻ്റെ പിതാവിന് സുഖമില്ലെന്ന് പറഞ്ഞ് ഫോൺ വരുന്നു.

ഷൂട്ടിങ് നിർത്തി വച്ച് മോഹൻലാൽ പോയി കുറച്ച് കഴിഞ്ഞ് പിതാവ് മരിക്കുകയും ചെയ്യുകയായിരുന്നെന്ന് ഉള്ളുലയ്ക്കുന്ന വിവരമാണ് സമൂഹമാധ്യമത്തിലൂടെ അദ്ദേഹം പങ്കു വച്ചത്. സിനിമ നൽകിയ വിജയങ്ങൾ ചർച്ച ചെയ്യുമ്പോഴാണ് പ്രിയ നടനുണ്ടായ തീരാ നഷ്ടത്തിൻ്റെ ഓർമ ചർച്ചയാകുന്നത്.

Also read: ‘അണ്ഡം ശീതീകരിച്ച് വയ്ക്കാൻ ഡോക്ടർ പറഞ്ഞില്ല’; ഭാവിയിലെ മാതൃത്വത്തെ ബാധിക്കുന്ന കാര്യം അറിഞ്ഞില്ലായിരുന്നെന്ന് മംമ്താ മോഹൻദാസ്

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

ഹലോ എന്ന സിനിമയുടെ ആദ്യ ദിവസത്തെ ഷൂട്ടിങ്ങിന്റെ ഫോട്ടോകളിൽ ഒന്നാണിത്. വരിക്കാശ്ശേരി മനയാണ് ലൊക്കേഷൻ. സാധാരണ എന്റെ സുഹൃത്തുക്കളൊക്കെ ഞാനുമായി ഫോണിൽ സംസാരിക്കുമ്പോൾ ഏതാണ് അടുത്ത പടം എന്നൊക്കെ ചോദിക്കാറുണ്ട് ഞാൻ പടത്തിന്റെ പേരും പറയും. ഈ പടം വന്നപ്പോൾ ഇതേ ചോദ്യത്തിന് ഞാൻ ഹലോ എന്ന് മറുപടി പറയും. ഉടനെ അവിടെനിന്ന് ഹലോ എന്ന് തിരിച്ച് പറയും. അവർ സംസാരിക്കുന്നത് എനിക്ക് കേൾക്കുന്നില്ല എന്ന രീതിയിലാണ് അവർ ഹലോ എന്ന് പറയുന്നത് ഹലോ എന്ന് രണ്ടോ മൂന്നോ തവണ അങ്ങോട്ടും ഇങ്ങോട്ടും ആവർത്തിച്ച ശേഷമാണ് ഇത് സിനിമയുടെ പേരാണെന്ന് അവർക്ക് മനസ്സിലാകുന്നത്.
ഒറ്റപ്പാലം ഊട്ടി തിരുവനന്തപുരം ഇവിടങ്ങളിൽ ഒക്കെയായിരുന്നു ലൊക്കേഷൻ. ജിതിൻ ആർട്സിന്റെ ബാനറിൽ ജോയ് ശക്തികുളങ്ങര നിർമ്മിച്ച ഈ ചിത്രം കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്തത് റാഫി മെക്കാർട്ടിനാണ്. വലിയ ഹിറ്റായിരുന്നു ഈ സിനിമ. എല്ലാവർക്കും സന്തോഷം നൽകിയ ഈ വിജയത്തോടൊപ്പം ഷൂട്ടിംഗ് തുടങ്ങി ഒന്നാമത്തെ ദിവസം ദുഃഖകരമായ ഒരു സംഭവം കൂടി നടന്നു. പൂജയൊക്കെ കഴിഞ്ഞ് ആദ്യത്തെ ഷോട്ട് എടുത്ത് കഴിയുമ്പോഴേക്കും വാർത്തയെത്തി. ലാലേട്ടന്റെ അച്ഛന് അസുഖം കൂടുതലാണ്. വിവരം അറിഞ്ഞ ഉടൻ ഷൂട്ടിംഗ് നിർത്തിവെച്ച് ലാലേട്ടൻ മടങ്ങി. ദുഃഖകരമായ വസ്തുത ആ ദിവസം തന്നെ ഈ ലോകത്തിലെ എല്ലാ കടമകളും പൂർത്തിയാക്കിയശേഷം ലാലേട്ടന്റെ അച്ഛനും ദൈവത്തിനടുത്ത് മടങ്ങി എന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News