ബോളിവുഡ് ഇതിഹാസ താരം ധര്‍മേന്ദ്ര അന്തരിച്ചു

dharmendra

ബോളിവുഡ് ഇതിഹാസ താരം ധര്‍മേന്ദ്ര അന്തരിച്ചു. 89 വയസ്സായിരുന്നു. നടൻ അമിതാഭ് ബച്ചൻ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ധര്‍മേന്ദ്രയുടെ വസതിയിലെത്തി. ധര്‍മേന്ദ്രയുടെ മരണം സ്ഥിരീകരിച്ചുകൊണ്ട് കരണ്‍ ജോഹര്‍ എക്സില്‍ ട്വീറ്റ് ചെയ്തു.

പഞ്ചാബ് ലുധിയാന നസ്രാലി എന്ന ഗ്രാമത്തിലാണ് ധര്‍മേന്ദ്ര ജനിച്ചത്. 1935 ഡിസംബര്‍ 8ന് ആണ് ജനനം. ലുധിയാന ഗവണ്‍മെൻ്റ് സീനിയര്‍ സെക്കൻ്ററി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1956ല്‍ ഹഗ്വാരയില്‍ നിന്നും ബിരുദം നേടി. 1960ല്‍ പുറത്തിറങ്ങിയ ‘ദിൽ ഭി തേരാ ഹം ഭി തേരേ’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്കുള്ള തൻ്റെ അരങ്ങേറ്റം ധര്‍മേന്ദ്ര കുറിച്ചത്.

ALSO READ: സ്ട്രേഞ്ചർ തിങ്സ് മുതൽ പെറ്റ് ഡിറ്റക്ടീവ് വരെ; സിനിമാ പ്രേമികൾക്ക് ഈ വാരം ഒടിടിയിൽ ആഘോഷിക്കാം

പിന്നീട് പതിറ്റാണ്ടുകളോളം ബോളിവുഡ് തലപ്പത്ത് അദ്ദേഹം നിലയുറപ്പിച്ചു. 60കളിലും 70കളിലും 80കളിലും ഹിന്ദി സിനിമകളിലെ നിറസാന്നിധ്യമായി നിന്നിരുന്ന അദ്ദേഹം, മേരാ ഗാവ് മേരാ ദേശ്, സീത ഔർ ഗീത, ചുപ്‌കെ ചുപ്‌കെ, ഷോലെ, ഹഖീഖത്ത്, ഫൂൽ ഔർ പത്തർ, തുടങ്ങിയ സിനിമകളിലെ തൻ്റെ വിസ്മയകരമായ പ്രകടനത്തിലൂടെ ധർമേന്ദ്ര ബിഗ് സ്‌ക്രീനുകൾ ഭരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News