
നീലിയും കൂട്ടരും വന്ന് തിയേറ്റുകള്‍ ഇളക്കി മറിച്ചിട്ട് അധികമായിട്ടില്ലല്ലോ. ബോക്സ് ഓഫീസും തൂത്തുവാരിയ ചിത്രമായിരുന്നു, ‘ലോക ചാപ്റ്റർ 1 – ചന്ദ്ര’. ആദ്യ ഭാഗം കണ്ടുകഴിഞ്ഞപ്പോള്‍ അന്ന് തന്നെ രണ്ടാംഭാഗം കൂടി കാണാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാതെ തീയേറ്റര്‍ വിട്ടവര്‍ ആരുമുണ്ടാകില്ല. അതേ ആവേശത്തോടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. എന്നാൽ ഇതുവരെ അണിയറ പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും വന്നിരുന്നില്ല.
ഇപ്പോഴിതാ പ്രതീക്ഷകള്‍ക്ക് അമിതാവേശം നല്‍കികൊണ്ടാണ് ‘ലോക: ചാപ്റ്റർ 2’ന്‍റെ ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്ത എത്തിയിരിക്കുന്നത്. ലോകയുടെ സംവിധായകനാണ് സിനിമയെക്കുറിച്ചുള്ള അപ്ഡേറ്റ് അറിയിച്ചിരിക്കുന്നത്. ഡൊമിനിക് അരുണ്‍ പറയുന്നതനുസരിച്ച്, 2026 ഡിസംബറിലാണ് ചിത്രീകരണം ആരംഭിക്കുക. ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച ഏഴാമത്തെ ചിത്രമാണ് ‘ലോക ചാപ്റ്റര്‍ വണ്‍- ചന്ദ്ര’. 300 കോടി കളക്ഷനാണ് ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചന്ദ്ര നേടിയെടുത്തത്.
Also read; രംഗണ്ണൻ ഈസ് ബാക്ക്; റിലീസ് അപ്‌ഡേറ്റ് പുറത്തുവിട്ട് ഫഹദ് ഫാസിൽ
കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയായിരുന്നു ചിത്രത്തിന്‍റെ ഇതിവൃത്തം. അഞ്ച് ഭാഗങ്ങള്‍ ഉള്ള വമ്പന്‍ ഫാന്‍റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമായി എത്തിയ ബിഗ് ബജറ്റ് ചിത്രത്തില്‍ ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ് എന്നിവരുടെ അതിഥി വേഷവും കൂടിയായപ്പോള്‍ പിന്നെ പറയേണ്ടുണ്ടോ, ചിത്രം വേറെ ലെവല്‍ തന്നെയായിരുന്നു. ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ ‘ലോക ചാപ്റ്റര്‍ 2’വിൽ ടൊവിനോ തോമസ് ആണ് നായകന്‍. പാന്‍ ഇന്ത്യന്‍ ഹിറ്റായി മാറിയ ചിത്രം മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം തരംഗം സൃഷ്ടിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

