പതിമൂന്ന് ദിനങ്ങ‍ള്‍, ബോക്സോഫീസില്‍ കൊടുങ്കാറ്റായി മുന്നേറുന്ന ലോക വീ‍ഴ്ത്തിയത് തുടരും, മഞ്ഞുമല്‍ ബോയ്സ് റെക്കോര്‍ഡ്

lokah chapter 1 chandra collection

വലിയ താര നിരയില്ല ബഹളങ്ങളില്ല ഓവര്‍ ഹൈപ്പില്ല പക്ഷെ തിയേറ്ററിലെത്തിയപ്പോള്‍ ചിത്രമൊരു കൊടുങ്കാറ്റായി മാറുകയായിരുന്നു. മലയാളത്തിലെ മിക്ക കളക്ഷൻ റെക്കോര്‍ഡുകളും മറികടന്ന ചിത്രം 200 കോടി ക്ലബിലെത്തുകയും ചെയ്തു. 200 കോടി ക്ലബിലേക്ക് വളരെ വേഗത്തിലെത്തുന്ന രണ്ടാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് ലോക ഇപ്പോള്‍.

തുടരും, മഞ്ഞുമല്‍ ബോയ്സ് സിനിമകളെ മറികടന്നാണ് അതിവേഗം 200 കോടി ക്ലബിലെത്തുന്ന രണ്ടാമത്തെ ചിത്രമായി ലോക മാറിയത്. റിലീസ് ചെയ്ത് പതിമൂന്നാമത്തെ ദിവസമാണ് ലോക 200 കോടി ക്ലബിലെത്തിയത്. 17-ാം ദിവസമായിരുന്നു തുടരും 200 കോടി ക്ലബില്‍ ഇടം പിടിച്ചത്. 27-ാം ദിവസമായിരുന്നു മഞ്ഞുമല്‍ ബോയ്സ് 200 കോടി ക്ലബില്‍ പ്രവേശിച്ചത്.

Also Read: ‘ആളും ആരവം ഇല്ല, ബഹളങ്ങളും കാമറകണ്ണുകളുടെ തിളക്കങ്ങളും ഇല്ല’; വിവാഹഫോട്ടോയുമായി ഗ്രേസ് ആന്‍റണി

lokah chapter 1 chandra

അഞ്ച് ദിവസം കൊണ്ട് 200 കോടി ക്ലബിലെത്തിയ എമ്പുരാനാണ് ലോകയെക്കാള്‍ വേഗത്തില്‍ കളക്ഷനില്‍ ഈ റെക്കോര്‍ഡിലെത്തിയ മലയാള സിനിമ. തിയേറ്ററിൽ മികച്ച അഭിപ്രായത്തോടെ കുതിപ്പ് തുടരുന്ന ലോക മലയാളത്തിലെ ഏറ്റവും അധികം കളക്ഷൻ നേടുന്ന ചിത്രമായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist