‘ലോക’യിലെ ചാത്തന് ‘മൈഡിയര്‍ കുട്ടിച്ചാത്തൻ’ റെഫറൻസ്: ആരും ശ്രദ്ധിക്കാതെ പോയ ഡൊമിനിക് അരുണ്‍ ബ്രില്ല്യൻസ്

tovino lokah

ഇന്ന് നവംബർ 14, വീണ്ടും ഒരു ശിശുദിനം കൂടി വന്നെത്തി. മലയാള സിനിമയിലെ ഒരു ഐക്കോണിക് ആയിട്ടുള്ള കുട്ടികളുടെ സിനിമയെക്കുറിച്ച് പരാമർശിക്കാതെ ഈ ദിവസം ഒരിക്കലും കടന്നുപോകാൻ കഴിയില്ല. ഒരു ക്ലൂ തരട്ടെ? ഡൊമിനിക് അരുണിൻ്റെ ലോക ചാപ്റ്റര്‍ 1: ചന്ദ്ര എന്ന സമീപകാല സിനിമയില്‍ പോലും ആ ചിത്രത്തെക്കുറിച്ച് ഒരു ക്ഷണികമായ പരാമർശമുണ്ട്. അതെ, നമ്മൾ സംസാരിക്കുന്നത് ഇന്ത്യയിലെ ആദ്യത്തെ ത്രീ ഡി ചിത്രവും മലയാള സിനിമയില്‍ ഇപ്പോള്‍ നിലനിൽക്കുന്ന ക്ലാസിക്കുകളില്‍ ഒന്നായ ‘മൈ ഡിയർ കുട്ടിച്ചാത്തനെ’ക്കുറിച്ചാണ് പറഞ്ഞു വരുന്നത്.

ഡൊമിനിക് അരുണിൻ്റെ ഫാൻ്റസി – അഡ്വഞ്ചര്‍ ചിത്രമായ ലോകയില്‍, ടൊവിനോ തോമസിൻ്റെ കഥാപാത്രമായ ചാത്തൻ ഒരു ഗാനം മൂളിക്കൊണ്ടുവരുന്നത് നമ്മള്‍ ശ്രദ്ധിക്കപ്പെടാതെ പോയ ഒന്നാണ്. എന്നാല്‍ അത് വേറൊന്നുമല്ല. സംവിധായകൻ ജിജോ പുന്നൂസിൻ്റെ ചിത്രമായ കുട്ടിച്ചാത്തനിലെ പാട്ടാണത്. എസ് ജാനകിയും എസ് പി ശൈലജയും ചേർന്ന് പാടി അനശ്വരമാക്കിയ ‘ ആലിപ്പഴം പെറുക്കാൻ ‘ എന്ന് തുടങ്ങുന്ന ഗാനമാണ് ചാത്തൻ മൂളുന്നത്. അതായത് ലോകയിലെ ചാത്തന്, കുട്ടിച്ചാത്തൻ സിനിമയിലെ റെഫറൻസ്. അങ്ങനെ കല്യാണി പ്രിയദർശൻ അഭിനയിച്ച സിനിമ, രണ്ട് സിനിമകളെയും അവയുടെ കഥാപാത്രങ്ങളുടെ കഥയുമായി ബന്ധിപ്പിക്കുന്നതിനൊപ്പം ഒരു സിനിമാറ്റിക് ക്ലാസിക്കിന് ട്രിബ്യൂട്ട് അർപ്പിക്കുകയാണ് ചെയ്യുന്നത്.

ALSO READ: ‘ലോകയിലെ മമ്മൂട്ടിയുടെ ക്യാമിയോ റോള്‍ സാധ്യമാക്കാൻ വ്യക്തമായ പദ്ധതികള്‍ നിശ്ചയിച്ചിട്ടുണ്ട്’: ദുൽഖർ സല്‍മാൻ

അതുപോലെ രണ്ട് സിനിമകളും തമ്മിലുള്ള ബന്ധം പാട്ടില്‍ മാത്രം അവസാനിക്കുന്നതല്ല. 1984ൽ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തൻ്റെ എ‍ഴുത്തുകാരനായ രഘുനാഥ് പലേരിയും ‘ ലോക’ എന്ന ചിത്രത്തില്‍ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. കല്യാണിക്ക് പാസ്പോര്‍ട്ട് നല്‍കുന്ന ടോം ഐസക് എന്ന കഥാപാത്രമായി രഘുനാഥ് പ്രത്യക്ഷപ്പെടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News