‘ലോക’യിലെ ആ രഹസ്യം പുറത്ത് ; സോഷ്യൽ മീഡിയ കത്തിച്ച് ക്യാരക്റ്റർ പോസ്റ്റർ

Lokah new update

തുടരെ തുടരെ ഓരോ രഹസ്യങ്ങളായി ലോക ടീം പുറത്ത് വിട്ട് കൊണ്ടിരിക്കുകയായാണ്. സിനിമയിൽ മമ്മൂട്ടിയായാണ് മൂത്തോൻ എന്നായിരുന്നു ആദ്യത്തെ വെളിപ്പെടുത്തിൽ. മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിലായിരുന്നു ടീം വെളിപ്പെടുത്തൽ നടത്തിയത്. അത് ചിത്രത്തിന് വലിയ സസ്പെന്സുകളിൽ ഒന്നായിരുന്നു.

Also read: വേഫറർ സിനിമാറ്റിക് യൂണിവേ‍ഴ്സിലെ ഏറ്റവും ചെറിയ സൂപ്പർ ഹീറോയാണ് ലോക: ഇനി വരാനുള്ളത് ഇതിലും വലുത്: ഡൊമിനിക് അരുൺ

ഇപ്പോൾ ഇതാ ചിത്രത്തിൽ ദുൽഖർ സൽമാന്റെ കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. ഒടിയൻ ആയാണ് ദുൽഖർ എത്തുന്നത് എന്നാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ഈ സസ്പെൻൻസ് വെളിപ്പെടുത്തിയിരിക്കുന്നത് ദുൽഖർ സൽമാൻ ആണ്. ചാർലി എന്നാണ് ദുൽഖറിന്റെ കഥാപാത്രത്തിന്റെ പേര്.

ചന്ദ്ര എന്ന ടൈറ്റിൽ കഥാപാത്രമായി കല്യാണി പ്രിയദർശൻ മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. നസ്ലിൻ, സാൻഡി, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ചിത്രം അടുത്തിടെ 200 കോടി കളക്ഷൻ ക്ലബിൽ ഇടം നേടിയിരുന്നു. 13 ദിവസംകൊണ്ടാണ് ‘ലോക’ 200 കോടി കളക്ഷൻ സ്വന്തമാക്കിയിരിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ആഴ്ചതന്നെ 100 കോടി ക്ലബിൽ ചിത്രം ഇടം പിടിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News