ഹിന്ദിയിൽ പലരും കോപ്പിയടിക്കുന്നത് മലയാള സിനിമകളാണ്: മധുബാല

Madhubala about Malayala Cinema

ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ സിനിമകളിൽ ശ്രദ്ധേയമായ പ്രകടനം കാ‍ഴ്ചവെച്ച നടിയാണ മധുബാല. യോദ്ധ, നീലഗിരി തുടങ്ങിയ മലയാള സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ റോജ എന്ന ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.

ഹിന്ദി സിനിമകളിൽ പലർക്കും ഇൻസ്പയർ ആകുന്നത് മലയാള സിനിമകളാണെന്ന് മലയാള സിനിമകളെ കുറിച്ച് സംസാരിക്കവേ നടി അഭിപ്രായപ്പെട്ടു. മലയാള സിനിമകൾ ചെയ്യുന്ന കാലത്ത് മലയാള ഭാഷ വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും മധുബാല പറഞ്ഞു.

Also Read: ”ലോക’ ഒരു പുരുഷ സൂപ്പർഹീറോയിൽ നിന്ന് ആരംഭിക്കാമായിരുന്നു, പക്ഷെ ദുൽഖർ പറഞ്ഞത് മറ്റൊന്ന്’; പ്രതികരണവുമായി കല്യാണി പ്രിയദർശൻ

മലയാള സിനിമകളിലാണ് ഏറ്റവും മികച്ച സ്റ്റോറിയുള്ളതെന്ന് തനിക്ക് മനസ്സിലായെന്നും മധുബാല പറഞ്ഞു. മലയാള സിനിമകളിലെ കഥകളാണ് ഹിന്ദി സിനിമയിലേക്ക് എടുക്കുന്നതെന്നും നടി കൂട്ടിച്ചേർത്തു. നാഷണൽ അവാർഡ് ലഭിക്കുന്നത് കൂടുതലും മലയാളി ആക്ടേർസിനാണെന്നും, താൻ മലയാള സിനിമ ചെയ്താൽ നാഷണൽ അവാർഡ് ലഭിക്കുമെന്നും മധുബാല കൂട്ടിച്ചേർത്തു.

മോഹൻലാലിനൊപ്പം അഭിനയിച്ച അനുഭവവും നടി പങ്കുവെച്ചു. അദ്ദേഹം വളരെ ഫ്രണ്ട്‌ലിയും ഹെല്പ്ഫുള്ളായിരുന്നുവെന്നും മധുബാല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News