ലാഭമോ,നഷ്ടമോ…? മലയാള സിനിമകൾ 2025ൽ; ആകെ 183 സിനിമകൾ, വിജയിച്ചത് 15

malayalam cinema 2025

മലയാള സിനിസകൾ എന്നും കാണികളെ വിസ്മയിപ്പിക്കാറുണ്ട്. ഒരു വർഷം അവസാനിക്കാനിരിക്കുകയാണ്. 2025 ൽ മലയാളത്തിൽ നിരവധി മികച്ച സിനിമകൾ പിറന്നിരുന്നു. വേറിട്ട സിനമകളുടെ വലിയ നിരയാണ് ഇത്തവണ മലയാളം കണ്ടത്. വർഷം അവസാനിക്കാനിരിക്കുമ്പോൾ 2025 ലെ മലയാള സിനിമകളുടെ ലാഭ നഷ്ടക്കണക്കുൾ പ്രൊഡ്യൂസേർസ് അസോസിയേഷൻ പുറത്ത് വിട്ടിരിക്കുകയാണ്. നാം കണ്ട സിനിമകളുടെ ഔദ്യോ​ഗിക കണക്കുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ആകെ 183 സിനിമകളാണ് മലയാളത്തിൽ ഈ വർഷം റിലീസ് ചെയ്തത്. ഇതിൽ 15 സിനിമകൾ മാത്രമാണ് ഹിറ്റായിരിക്കുന്നത്. വിജയിച്ച 15 സിനിമകളിൽ എട്ട് സൂപ്പര്‍ ഹിറ്റുകളും ഏഴ് ഹിറ്റുകളുമാണെന്ന് സംഘടന പറയുന്നു. സിനിമയ്ക്ക് ഈ വർഷം 360 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കുകൾ.

Also read; പേട്രിയറ്റ് മുതൽ ദൃശ്യം 3 വരെ; 2026 ൽ മനസ് കീഴടക്കാൻ ഇറങ്ങുന്ന മാസ് ചിത്രങ്ങൾ ഇതാ

ലോക, തുടരും, എമ്പുരാൻ, ഡീയസ് ഈറെ, ആലപ്പുഴ ജിംഖാന, ഹൃദയപൂർവ്വം, ഓഫീസർ ഓൺ ഡ്യൂട്ടി, രേഖാചിത്രം എന്നിവയാണ് 2025 ൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ സൂപ്പർ ഹിറ്റ് സ്റ്റാറ്റസ് നേടിയത്. കളങ്കാവൽ, എക്കോ, ദ പെറ്റ് ഡിറ്റക്ടീവ്, പ്രിൻസ് ആൻഡ് ഫാമിലി, പൊന്മാൻ, പടക്കളം, ബ്രൊമാൻസ് എന്നിവയാണ് കണക്കുകൾ പ്രകാരം ഹിറ്റായ സിനിമകൾ എന്നാണ് പ്രോഡ്യൂസേഴ്സ് അസോസിയേഷൻ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News