
തിയേറ്ററുകളില്‍ നിറഞ്ഞാടിയ സിനിമകള്‍ ഒടിടിയിലേക്ക്. നാല് മലയാള സിനിമകളാണ് ഈ ആഴ്ച ഒടിടി റിലീസിനൊരുങ്ങുന്നത്. സെപ്റ്റംബര്‍ 26നാണ് ചിത്രങ്ങള്‍ ഒടിടി റിലീസിനെത്തുക. ഹൃദയപൂര്‍വം, ഓടും കുതിര ചാടും കുതിര, സുമതി വളവ്, സര്‍ക്കീട്ട് എന്നീ ചിത്രങ്ങളാണ് റിലീസിനെത്തുക.
ഹൃദയപൂര്‍വം
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മോഹൻലാലിൻ്റെ ഏറ്റവും പുതിയ ചിത്രമാണ് ഹൃദയപൂര്‍വം. വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ തീയേറ്ററിലെത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. അവയവദാനമാണ് ചിത്രത്തിൻ്റെ പ്രമേയം. ജിയോ ഹോട്ട് സ്റ്റാറില്‍ സെപ്റ്റംബര്‍ 26ന് സ്ട്രീമിംഗ് ആരംഭിക്കും.
സുമതി വളവ്
വിഷ്ണു ശങ്കര്‍ സംവിധാനം ചെയ്ത ഹൊറര്‍ കോമഡി ചിത്രമാണ് സുമതി വളവ്. തിരുവനന്തപുരം ജില്ലയിലെ സുമതി വളവിൻ്റെ കഥ പറയുന്ന ചിത്രമാണിത്. ഓഗസ്റ്റ് ഒന്നിനാണ് ചിത്രം തിയേറ്ററിലെത്തിയത്. സെപ്റ്റംബര്‍ 26 മുതല്‍ സീ 5ല്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
സര്‍ക്കീട്ട്
താമര്‍ തിരക്കഥ രചിച്ച് ആസിഫ് അലി പ്രധാന വേഷത്തിലെത്തിയ സര്‍ക്കീട്ട് മെയ് എട്ടിനാണ് തിയേറ്ററിലെത്തിയത്. ഒടിടി റിലീസിനായി ആരാധകര്‍ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ഒരു യുവാവും കുട്ടിയും തമ്മിലുള്ള ആത്മബന്ധത്തിൻ്റെയും സൗഹൃദത്തിൻ്റെയും കഥയാണ് സര്‍ക്കീട്ട്. ചിത്രത്തിൻ്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത് മനോരമ മാക്സാണ്. സെപ്റ്റംബര്‍ 26ന് ചിത്രം പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്കെത്തും.
ഓടും കുതിര ചാടും കുതിര
അൽത്താഫ് സലീം സംവിധാനം ചെയ്ത ചിത്രമാണ് ഓടും കുതിര ചാടും കുതിര. ഫഹദ് ഫാസിലും കല്യാണി പ്രിയദർശനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെപ്റ്റംബര്‍ 26ന് നെറ്റ്ഫ്ലിക്സിൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

