‘മൈ ഡിയർ കുട്ടിച്ചാത്തനി’ലൂടെ വിസ്മയിപ്പിച്ച കലാസംവിധായകൻ; കെ ശേഖർ അന്തരിച്ചു

K SHEKHAR

പ്രശസ്ത കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസായിരുന്നു. തിരുവനന്തപുരത്തെ സ്റ്റാച്യു ജംഗ്ഷനിലെ പ്രേം വില്ല വസതിയിൽ വെച്ചായിരുന്നു അന്ത്യം. ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ ഉൾപ്പെടെയുള്ള ഹിറ്റ് സിനിമകളുടെ കലാസംവിധാനം നിർവഹിച്ച ചലച്ചിത്രകാരനാണ് അദ്ദേഹം. നിരവധി മലയാള ചിത്രങ്ങളിൽ കലാസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.

ALSO READ: ‘തറയിൽ ഇരുന്നവർക്ക് പോലും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകാൻ കഴിയുന്നു’; ആർഎസ്എസിനെ പുകഴ്ത്തി കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്

കേരള സർവകാശാലയിൽനിന്ന് ബിരുദാനന്തര ബിരുദം നേടിയശേഷമാണ് കലാസംവിധാനരം​ഗത്തേക്ക് എത്തുന്നത്. 1982ൽ പുറത്തിറങ്ങിയ ‘പടയോട്ടം ‘എന്ന ചിത്രത്തിലെ കോസ്റ്റ്യൂം പബ്ലിസിറ്റി ഡിസൈനർ ആയിരുന്നു. ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സിനിമയിലെ ‘ആലിപ്പഴം പെറുക്കാം’ എന്ന പാട്ടിൽ ശ്രദ്ധിക്കപ്പെട്ട കറങ്ങുന്ന മുറി രൂപകൽപ്പന ചെയ്തത് ഇദ്ദേഹമായിരുന്നു. നോക്കെത്താദൂരത്ത് കണ്ണുംനട്ട്, ഒന്നുമുതൽ പൂജ്യം വരെ തുടങ്ങിയ സിനിമകളിലും പ്രവർത്തിച്ചു. വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം വൈകുന്നേരം അഞ്ചിന് തൈക്കാട് ശാന്തികവാടത്തില്‍ മൃതദേഹം സംസ്കരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News