‘മാലിക്’ മമ്മൂട്ടി ചെയ്യേണ്ടിയിരുന്ന ചിത്രം; വെളിപ്പെടുത്തലുമായി മഹേഷ് നാരായണൻ!

malik-movie-mammootty-original-choice-mahesh-narayanan-reveal

ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി വാഴ്ത്തപ്പെടുന്ന ചിത്രമാണ് ‘മാലിക്’. അഹമ്മദ് അലി സുലൈമാൻ എന്ന കഥാപാത്രമായി ഫഹദ് ജീവിക്കുകയായിരുന്നു എന്ന കാര്യത്തിൽ പ്രേക്ഷകർക്ക് അഭിപ്രായ വ്യത്യാസമൊന്നും ഇല്ല എന്നാൽ, ഈ വേഷം ചെയ്യാൻ ആദ്യം തീരുമാനിച്ചിരുന്നത് ഫഹദിനെയായിരുന്നില്ല എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സംവിധായകൻ മഹേഷ് നാരായണൻ.

മാലിക്കിന്റെ തിരക്കഥ മഹേഷ് നാരായണൻ ആദ്യമായി എഴുതുന്നത് 2011-ലാണ്. അന്ന് മെഗാസ്റ്റാർ മമ്മൂട്ടിയെ മനസ്സിൽ കണ്ടുകൊണ്ടായിരുന്നു അഹ്മദ് അലി സുലൈമാൻ എന്ന നായക കഥാപാത്രത്തെ അദ്ദേഹം സൃഷ്ടിച്ചത്. മമ്മൂക്കയ്ക്കും ഈ കാര്യം അറിയാമായിരുന്നുവെന്ന് സംവിധായകൻ വ്യക്തമാക്കി. ഹോളിവുഡ് ക്ലാസിക് ചിത്രം ‘ഗോഡ്ഫാദറി’ൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സിനിമ ഒരുക്കാൻ പദ്ധതിയിട്ടിരുന്നത്.

ALSO READ : “7 സെക്കൻഡ് കണ്ടല്ല ഞങ്ങളുടെ 7 വർഷത്തെ ജീവിതം അളക്കേണ്ടത്”; വിമർശനങ്ങൾക്ക് മറുപടിയുമായി ആലിയ ഭട്ട്

തുടക്കത്തിൽ ഫഹദ് ഫാസിലിനെ മറ്റൊരു പ്രധാന വേഷത്തിലേക്കായിരുന്നു പരിഗണിച്ചിരുന്നത്. മമ്മൂട്ടിയെ വെച്ച് പ്ലാൻ ചെയ്തപ്പോൾ സുലൈമാന്റെ ചെറുപ്പകാലം കാണിക്കുന്ന ഫ്ലാഷ്ബാക്ക് സീനുകൾ തിരക്കഥയിൽ ഉണ്ടായിരുന്നില്ല. എന്നാൽ പല കാരണങ്ങളാൽ ആ സമയത്ത് സിനിമ നടന്നില്ല. വർഷങ്ങൾ കടന്നുപോയപ്പോൾ മലയാള സിനിമയിൽ ഫഹദ് ഫാസിൽ എന്ന നടന്റെ താരമൂല്യം ഗണ്യമായി വർദ്ധിച്ചു. ഇതോടെ ഫഹദിനെ ഒരു സഹനടന്റെ വേഷത്തിൽ സങ്കൽപ്പിക്കാൻ സംവിധായകന് പ്രയാസമായി.

“ഫഹദ് ഫാസിൽ എന്ന നടൻ വളരെ വലുതായി. അതിനാൽ പിന്നീട് ഫഹദിനെ ഫ്രെഡിയായി സങ്കൽപ്പിക്കാൻ പറ്റില്ലായിരുന്നു. പിന്നീട് ഫഹദ് തന്നെ സുലൈമാനെ അവതരിപ്പിക്കട്ടെ എന്നത് ഞങ്ങൾ രണ്ടുപേരും ചേർന്ന് എടുത്ത തീരുമാനമാണ്” – മഹേഷ് നാരായണൻ പറയുന്നു.

ALSO READ : മോഹൻലാലിന്റെ ‘കാസനോവ’ മുതൽ ഭാവനയുടെ ‘അനോമി’ വരെ; റോയിയുടെ മരണം പുതിയ ചിത്രത്തിന്റെ റിലീസ് നടക്കാനിരിക്കെ

കോവിഡ് പ്രതിസന്ധി മൂലം തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ കഴിയാതെ പോയ ‘മാലിക്’ ആമസോൺ പ്രൈമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ഫഹദിന്റെ മൂന്ന് വ്യത്യസ്ത ലുക്കുകളും ചിത്രത്തിന്റെ മേക്കിംഗും ദേശീയ തലത്തിൽ വൻ ചർച്ചയായിരുന്നു. മമ്മൂട്ടി ചെയ്തിരുന്നെങ്കിൽ ചിത്രം മറ്റൊരു തലത്തിലാകുമായിരുന്നു എന്ന് സിനിമാ പ്രേമികൾക്കിടയിൽ ഇപ്പോൾ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News