മമ്മൂട്ടി കമ്പനിയുടെ ആദ്യ ഹ്രസ്വചിത്രം, രഞ്ജിത്തിന്‍റെ സംവിധാനത്തിൽ ശ്യാമപ്രസാദും മഞ്ജു വാര്യരും സ്ക്രീനിൽ; ‘ആരോ’ കാണാനെത്തി മമ്മൂട്ടി

AARO MOVIE + MAMMOOTTY KAMPANY

മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മ്മിക്കുന്ന ഹ്രസ്വ ചിത്രത്തിന്‍റെ പ്രത്യേക പ്രദര്‍ശനം കൊച്ചിയില്‍ നടന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത ആരോ എന്ന ഹ്രസ്വ ചിത്രമാണ് മമ്മൂട്ടി ഉള്‍പ്പടെയുള്ള വിശിഷ്ടാതിഥികള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. യൂട്യൂബിലൂടെ റിലീസ് ചെയ്യുന്ന ചിത്രം വിവിധ ചലച്ചിത്ര മേളകളിലും പ്രദര്‍ശിപ്പിക്കും. രഞ്ജിത്ത് സംവിധാനം ചെയ്ത രണ്ടാമത്തെ ഹ്രസ്വ ചിത്രംകൂടിയാണ് ആരോ.

ശ്യാമപ്രസാദ്, മഞ്ജു വാര്യര്‍, അസീസ് നെടുമങ്ങാട് എന്നിവര്‍ കഥാപാത്രങ്ങളായി എത്തുന്ന 20 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രമാണിത്. മമ്മൂട്ടിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്. ചിത്രത്തിന്‍റെ കഥ മമ്മൂട്ടിയുമായി പങ്കുവെച്ചപ്പോള്‍ താന്‍ നിര്‍മ്മിക്കാം എന്ന് അദ്ദേഹം അറിയിക്കുകയായിരുന്നുവെന്ന് സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞു. ആദ്യമായി ഹ്രസ്വചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷം നടി മഞ്ജുവാര്യര്‍ പങ്കുവെച്ചു.

ALSO READ; ‘നിന്റെ പേര് തെന്നല്‍ ആണെങ്കില്‍ ചേച്ചീന്റെ പേര് മിന്നല്‍ ആയിരിക്ക്വല്ലോ’; കെ. വി. മധുവിന്റെ ‘ഒരു മമ്മൂട്ടിയനുഭവം’ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

കാക്കനാട്ടെ സ്റ്റുഡിയോയില്‍ നടന്ന പ്രത്യേക പ്രദര്‍ശനം കാണാന്‍ മമ്മൂട്ടി, സംവിധായകന്‍ ജോഷി, നടന്‍ ലാല്‍, അമല്‍ നീരദ് തുടങ്ങി സിനിമാ രംഗത്തുനിന്നും നിരവധി പേരെത്തി. ചിത്രത്തിന്‍റെ കഥയും സംഭാഷണവും വി ആര്‍ സുധീഷിന്‍റേതാണ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. യൂട്യൂബിലൂടെ റിലീസ് ചെയ്യുന്ന ചിത്രം വിവിധ ചലച്ചിത്ര മേളകളിലും പ്രദര്‍ശിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News