
മലയാളികളുടെ പ്രിയതാരങ്ങൾ ദാ ഒറ്റ ഫ്രെയിമിൽ, കേരളീയരുടെ പ്രിയ നടൻ മധുവും മെഗാസ്റ്റാർ മമ്മൂട്ടിയും ഒന്നിച്ചുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. കഴിഞ്ഞ ദിവസം സർക്കാർ സംഘടിപ്പിച്ച അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനത്തിന്റെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ തലസ്ഥാനത്തിയ മമ്മൂട്ടി നടൻ മധുവിന്റെ വസതിയിലെത്തി സന്ദർശിക്കുകയായിരുന്നു. മധുവിൻ്റെ തിരുവനന്തപുരം കണ്ണമ്മൂലയിലെ വീട്ടിലെത്തിയാണ് മമ്മൂട്ടി അദ്ദേഹത്തെ സന്ദർശിച്ചത്.
‘ഏറെ നാളുകൾക്ക് ശേഷം എന്റെ സൂപ്പർസ്റ്റാറിനൊപ്പം’ എന്ന അടിക്കുറിപ്പോടെ മമ്മൂട്ടി തന്നെയാണ് ചിത്രം പങ്കുവെച്ചത്. ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ ധാരാളം കമന്റുകളാണ് ആ പോസ്റ്റിന് താഴെ നിറയുന്നത്. ‘രണ്ട് ഇതിഹാസങ്ങൾ ഒരേ ഫ്രെയിമിൽ, മെഗാസ്റ്റാർ വിത്ത് സൂപ്പർസ്റ്റാർ, നൂറ്റാണ്ടിൻ്റെ നായകൻമാർ കേരളപ്പിറവി ദിവസത്തിൽ ഒന്നിച്ചു മനോഹര കാഴ്ച’ എന്നിങ്ങനെ ധാരാളം കമന്റുകൾ ചിത്രത്തിന് താഴെ മലയാളികൾ കുറിച്ചു. നിറഞ്ഞ സ്നേഹത്തോടെയാണ് ആരാധകർ ഈ ചിത്രത്തെ വരവേറ്റത്.
ALSO READ: ‘എന്നെ ബി ജെ പിക്കാരനാക്കാന്‍ നിരന്തരം ശ്രമിക്കുന്നു’; തനിക്ക് ബി ജെ പിക്കാരൻ ആകേണ്ടെന്നും അവരുടെ കെണിയിൽ പെടില്ലെന്നും രജനികാന്ത്
മധുവിന്റെ മകൾ ഉമയും ഭർത്താവ് കൃഷ്ണകുമാറും ചേർന്നാണ് മമ്മൂട്ടിയെ സ്വീകരിച്ചത്. ഒരു മണിക്കൂറോളം ആ കൂടിക്കാഴ്ച നീളുകയുണ്ടായി. ‘കേരളപ്പിറവി ദിനത്തിൽ ചരിത്രനിമിഷത്തിന് വീണ്ടും നമ്മൾ സാക്ഷ്യം വഹിച്ചിരിക്കുകയാണെന്നും’ ആരാധകർ ചിത്രത്തിന് താഴെ കുറിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

