
ഫാൽക്കെ അവാർഡ് നേടിയ നടൻ മോഹൻലാലിനെ പൊന്നാടയണിച്ച് നടൻ മമ്മൂട്ടി. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന പാട്രിയറ്റിന്റെ കൊച്ചിട്ടിലെ ഷൂട്ടിംഗ് സെറ്റിൽ വച്ചായിരുന്നു താരത്തെ പൊന്നാടയണിയിച്ചത്. ഫാൽക്കെ അവാർഡ് നേടിയതിനുശേഷം മോഹൻലാൽ ആദ്യമായാണ് മമ്മൂട്ടിയെ നേരിൽകാണുന്നത്. ഇന്നാണ് കൊച്ചിയിൽ ‘പാട്രിയറ്റി’ന്റെ അവസാന ഷെഡ്യൂളിൽ മോഹൻലാൽ ജോയിൻ ചെയ്തത്.
സംവിധായകൻ മഹേഷ് നാരായണൻ, നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ,സി.ആർ.സലിം, ആന്റോ ജോസഫ്, കുഞ്ചാക്കോ ബോബൻ, രമേഷ് പിഷാരടി, എസ്.എൻ.സ്വാമി, കന്നഡ നടൻ പ്രതീഷ് ബലവാടി തുടങ്ങിയവരും സെറ്റിൽ ഉണ്ടായിരുന്നു. പൊന്നാടയണിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും മമ്മൂട്ടി തന്നെ തന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്.
ALSO READ: ബോക്സ് ഓഫീസ് വിറപ്പിച്ച് രൺവീറിന്റെ ‘ധുരന്ധർ’; കരിയറിലെ ഏറ്റവും വലിയ ഓപ്പണർ
നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലിനും ഒരേ സ്ക്രീനിലേക്ക് ഏതാണ് പോകുന്നത്. ആ ചിത്രത്തിന് മികവേകാൻ ഒപ്പം കുഞ്ചാക്കോ ബോബൻ, ഫഹദ്ഫാസിൽ, നയൻതാര, രേവതി തുടങ്ങിയ വലിയ താരനിരയും ഉണ്ട്. സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. 2026 വിഷു റിലീസായി ആണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. ആൻ മെഗാ മീഡിയയാണ് ചിത്രം തീയറ്ററുകളിലെത്തിക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

