
നീണ്ട ഏഴു വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം തമിഴ് സിനിമയിലേക്ക് തിരിയെ എത്തുകയാണ് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ നടൻ മമ്മൂട്ടി. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം ഡി55 ലൂടെയാണ് ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക് എത്തുന്നത്.
‘ബിഗ് എം ഒരു കഥ തിരഞ്ഞെടുക്കുമ്പോൾ, അത് ചരിത്രമായി മാറുന്നു’ എന്ന ക്യാപ്ഷനോടെ നിർമാതാക്കളായ വണ്ടർബാർ ഫിലിംസ് മമ്മൂട്ടിയെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്തു കൊണ്ടുള്ള പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ‘ധനുഷിനും രാജ്കുമാറിനുമൊപ്പം ഈ യാത്രയിൽ പങ്കുചേരാൻ കഴിഞ്ഞതിൽ അതിയായ സന്തോഷവും ആവേശവും തോന്നുന്നു’ എന്നാണ് മമ്മൂട്ടി പോസ്റ്റ് പങ്കുവച്ച് കുറിച്ചിരിക്കുന്നത്. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ കമ്മത്ത് ആൻഡ് കമ്മത്ത് എന്ന ചിത്രത്തിൽ ധനുഷ് അതിഥി വേഷത്തിലെത്തിയിരുന്നു. ഇതിനെ മലയാളികൾ സ്വീകരിച്ചിരുന്നു. രാജ്കുമാർ പെരിയസാമി തന്നെയാണ് ഈ ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത്.
‘പദയാത്ര’യുടെ ഷൂട്ടിങ്ങിന് ശേഷമായിരിക്കും മമ്മൂട്ടി ഈ ചിത്രത്തിൽ ജോയിൻ ചെയ്യുക. ധനുഷിനും മമ്മൂട്ടിക്കും പുറമേ സായ് പല്ലവിയും ഈ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.
സായ് അഭ്യങ്കാർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ ധനുഷ് തന്നെയാണ് ഈ ചിത്രം നിർമിക്കുന്നത്. നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കി കഴിഞ്ഞു. പേരൻപ് ആണ് ഇതിന് മുൻപ് മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രം. 2019 ൽ ആണ് ചിത്രം പുറത്തിറങ്ങിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

