52 വര്‍ഷം മുമ്പ് മഹാരാജാസില്‍ കഥാപ്രസംഗം അവതരിപ്പിക്കുന്ന മമ്മൂട്ടിയുടെ ചിത്രം വൈറലാകുന്നു

mammootty-old-photo

52 വര്‍ഷം പഴക്കമുള്ള മമ്മൂട്ടിയുടെ ചിത്രം വൈറലാകുന്നു. 1973-ല്‍ മഹാരാജാസ് കോളേജ് ആര്‍ട്ട്‌സ് ക്ലബ് ഉദ്ഘാടനത്തിന് മമ്മൂട്ടി അടക്കമുള്ളവർ കഥാപ്രസംഗം അവതരിപ്പിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. പ്രസാധകനായ ജയചന്ദ്രൻ സി ഐ സി സിയാണ് ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചത്.

കോഴി എന്ന കഥാപ്രസംഗമാണ് മമ്മൂട്ടി, ചന്ദ്രമോഹന്‍, മുഹമ്മദ് അഷറഫ്, ജോസഫ് ചാലി എന്നിവർ ചേർന്ന് അവതരിപ്പിച്ചത്. ഫോട്ടോയിലെ നാലാമത്തെ ആളായിരുന്ന അഷറഫ് മുഹമ്മദ് കഴിഞ്ഞ മൂന്നാം തീയതി രാത്രി മരിച്ചു. ഖത്തര്‍ എയര്‍ വേയ്സിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു അഷറഫ്. മഹാരാജാസ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ നിര്‍വാഹക സമിതി അംഗവും മികച്ച ഗായകന്മാരില്‍ ഒരാളുമായിരുന്നു.

Read Also: ”ലോക’ ഒരു പുരുഷ സൂപ്പർഹീറോയിൽ നിന്ന് ആരംഭിക്കാമായിരുന്നു, പക്ഷെ ദുൽഖർ പറഞ്ഞത് മറ്റൊന്ന്’; പ്രതികരണവുമായി കല്യാണി പ്രിയദർശൻ

അഷറഫിന്റെ ഓര്‍മ്മകള്‍ക്ക് പ്രണാമമര്‍പ്പിച്ചാണ് ജയചന്ദ്രൻ പഴയ ചിത്രം പങ്കുവെച്ചത്. മാത്രമല്ല, മമ്മൂട്ടിയുടെ ജന്മദിനത്തലേന്ന് കൂടിയാണ് ഈ ചിത്രം പുറത്തെത്തിയത്.

Key Words: Mammootty birth day

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News