
മമ്മൂട്ടി എന്ന അഭിനയപ്രതിഭയോടൊപ്പം തന്നെ മലയാളികൾക്ക് അദ്ദേഹത്തിന്റെ ഫാഷൻ സെൻസും പ്രിയങ്കരമാണ്. മമ്മൂട്ടിയുടെ വാഹനത്തോടുള്ള പ്രിയവും അതേപോലെ തന്നെ പ്രശസ്തമാണ്. മമ്മൂട്ടി ഒരു സിനിമയുടെ ക്ലൈമാക്സിൽ ഉപയോഗിച്ച ഷർട്ട്, പിന്നീട് മലയാളത്തിലെ ഒരു ഐക്കണിക് വില്ലന്റെ വേഷമായി മാറി.
സംവിധാനരംഗത്തേക്ക് കടന്നു വരുന്നതിന് മുമ്പ് മലയാളത്തിലെ പ്രിയങ്കരരായ സംവിധായക ജോഡികളായ സിദ്ധിക്-ലാൽ എന്നിവർ സംവിധായകൻ ഫാസിലിന്റെ സഹായികളായിരുന്നു. ഫാസിലിന്റെ പൂവിനു പുതിയ പൂന്തെന്നൽ (1986) എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വേളയിൽ ഒരു സീനിൽ മമ്മൂട്ടി ധരിച്ച തുരുമ്പിച്ച-തവിട്ട് നിറമുള്ള, ഇരട്ട പോക്കറ്റ് ഷർട്ട് എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെട്ടു.

Also Read: ‘കളംകാവൽ’ നാളെ മുതൽ പ്രേക്ഷകർക്ക് മുന്നിൽ; പോസ്റ്റുമായി നടൻ മമ്മൂട്ടി
ലാലിന് ആ ഷർട്ട് വളരെയധികം ഇഷ്ടപ്പെടുകയും ഷൂട്ടിങ്ങിന് ശേഷം മമ്മൂട്ടിയോട് ആ ഷർട്ട് ചോദിക്കുകയും ചോയ്തു. മമ്മൂട്ടി ആ ഷർട്ട് സ്നേഹത്തോടെ ലാലിന് സമ്മാനിക്കുകയും ചെയ്തു. സിദ്ദിഖ്-ലാൽ ജോഡിയുടെ സുഹൃത്തായ ബാബു ഷാഹിർ ആണ് ഇക്കാര്യം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
ലാൽ വളരെ വിലമതിച്ച ആ ഷർട്ട് ധരിച്ചാണ് പല പ്രധാന പരിപാടികളിലും പങ്കെടുത്തിരുന്നതെന്നും ബാബു ഷാഹിർ വെളിപ്പെടുത്തി. പിന്നീട് സിദ്ദിഖും ലാലും ഒരുമിച്ച് സംവിധാനെ ചെയ്ത ചിത്രമായ റാംജി റാവു സ്പീക്കിംഗിൽ (1989) വില്ലനായ റാംജി റാവുവിന് നൽകാവുന്ന സ്റ്റൈലിഷ് ലുക്ക് ഏതായിരിക്കുമെന്ന് ചർച്ച നടക്കവെ ലാൽ മമ്മൂട്ടിയുടെ പൂവിനു പുതിയ പൂന്തെന്നലിലെ ലുക്ക് ഓർമിപ്പിക്കുകയും പഴയ ആ ഷർട്ട് റഫറൻസായി ഉപയോഗിച്ചാണ് മലയാളത്തിലെ ഐക്കണിക് വില്ലനായ റാംജി റാവുവിന്റെ വസ്ത്രം ഡിസൈൻ ചെയ്തത്.


കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

