
കൈരളി ടിവിയുടെ മമ്മൂക്കയുടെ പഴയ ഒരു അഭിമുഖം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഭാര്യയെയും മക്കളെയും കുടുംബ ജീവിതത്തെയും പറ്റിയൊക്കെയാണ് മമ്മൂക്ക അഭിമുഖത്തില്‍ പറയുന്നത്. ഭാര്യ ക്രിട്ടിസൈസ് ചെയ്യാറുണ്ടോ എന്ന് അഭിമുഖത്തിനിടക്ക് ചോദിക്കുമ്പേള്‍ തന്നെ ഏറ്റവും കൂടുതല്‍ ക്രിട്ടിസൈസ് ചെയ്യുന്നത് ഭാര്യയാണെന്നും മമ്മൂട്ടി പറയുന്നുണ്ട്.
എന്തിനാ ഒന്ന് ചിരിച്ചൂടേ നിങ്ങൾക്ക്? ഇപ്പൊ എന്തിനാ ദേഷ്യപ്പെടുന്നത്? എന്നൊക്കെ ഭാര്യ ചോദിക്കാറുണ്ടെന്നും അഭിമുഖത്തില്‍ മമ്മൂട്ടി പറയുന്നുണ്ട്. “എന്നെ ഏറ്റവും കൂടുതൽ ക്രിട്ടിസൈസ് ചെയ്യുന്നത് ഭാര്യയാണ്. വേറൊന്നും കൊണ്ടല്ല, ഞാൻ ഇങ്ങനെ… ഇങ്ങനെ ഇരിക്കും. അപ്പൊ “എന്തിനാ ഒന്ന് ചിരിച്ചൂടേ നിങ്ങൾക്ക്?” അങ്ങനെ ചോദിക്കാറുണ്ട്. “ദേഷ്യപ്പെടാ… ഇപ്പൊ എന്തിനാ ദേഷ്യപ്പെടുന്നത്?” എന്ന് ചോദിക്കുമെന്ന് മമ്മൂട്ടി പറഞ്ഞു.
Also Read: പൊന്നിയൻ സെല്‍വനിലെ പാട്ട്: കോപ്പിറൈറ്റ് കേസില്‍ എ ആര്‍ റഹ്മാന് ആശ്വാസ വിധി
“ഒരുപാട് കാര്യങ്ങൾ ഒരേ സമയത്ത് ചെയ്യുന്ന ആളാ ഞാൻ. അങ്ങനെ ഒരു കുഴപ്പമുണ്ട്. ഞാൻ ടിവി കണ്ടുകൊണ്ട്, കമ്പ്യൂട്ടർ ഓപ്പറേറ്റ് ചെയ്തും, ഒരാളോട് ഫോണിൽ സംസാരിച്ചും, വേറെ അവിടെ ഇരിക്കുന്ന ഒരാളോട് സംസാരിക്കും. അങ്ങനെ നാല് കാര്യങ്ങളൊക്കെ ഒരേ സമയത്ത് സംസാരിക്കുമ്പോൾ ഇവൾ അഞ്ചാമത് എന്തെങ്കിലും ചോദിക്കുമ്പോൾ എനിക്ക് ദേഷ്യം വരും” മമ്മൂട്ടി പറഞ്ഞു. ഭാര്യ തനിക്ക് വേണ്ടിയാണ് പാചകം പഠിച്ചതെന്നും മമ്മൂട്ടി അഭിമുഖത്തില്‍ പറയുന്നുണ്ട്.
“എനിക്ക് വേണ്ടി അവൾ പഠിക്കേണ്ടി വന്നതാണ്. അതായത്, ഞാനൊരു നാടനാണ്. ഭക്ഷണത്തിന്റെ കാര്യത്തിലൊക്കെ വളരെ നാടൻ. ഇഷ്ടപ്പെട്ട വിഭവം എന്താ? ചോറും കറിയുമൊക്കെ തന്നെ. ഇപ്പൊ പക്ഷേ അതൊന്നും കഴിക്കില്ല. അത്യാവശ്യം മീനാണ് ഞാൻ പ്രിഫർ ചെയ്യുന്നത്. പിന്നെ പച്ചക്കറികളൊന്നും വിരോധമുള്ള ആളല്ല. പക്ഷേ എനിക്ക് ചില ടേസ്റ്റുകൾ ഉണ്ട്, ഞാൻ ചെറുപ്പത്തിൽ ശീലിച്ചത്. അപ്പൊ ഇവളൊരു മൂത്ത കുട്ടിയാണ്, വളരെ താലോലിച്ചു വളർത്തിയതാ. വളരെ ചെറുപ്പം, ഞാൻ കല്യാണം കഴിയുമ്പോൾ. അപ്പൊ അന്നൊന്നും അറിയില്ല. പിന്നെ എന്നോടുള്ള സ്നേഹം കൊണ്ട് അവൾ പഠിച്ചതാ. അപ്പൊ എനിക്ക് ഏറ്റവും നല്ല ഭക്ഷണം ഉണ്ടാക്കുന്ന ആളാണ് വൈഫ്.” മമ്മൂട്ടി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

