
ഏറെ നാളായി സിനിമ പ്രേമികൾ കാത്തിരുന്ന ‘കളങ്കാവല്‍’ സിനിമയുടെ പുതിയൊരു ട്രെയ്ലര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മണിക്കൂറുകൾക്കുള്ളിൽ ആയിരങ്ങളാണ് ട്രെയ്‌ലർ കണ്ടിരിക്കുന്നത്. ട്രെയിലറിൽ മുന്‍പൊരിക്കലും കാണാത്ത മമ്മൂട്ടി എന്ന മഹാനടനെ കാണാൻ കഴിയും. ഇതുവരെ നടനെ കണ്ടിട്ടില്ല വേഷ പകര്‍ച്ചയും അഭിനയവിസ്മയവുമായിരിക്കും സിനിമയിൽ കാണാന്‍ സാധിക്കുകയെന്ന പ്രതീക്ഷയാണ് ട്രെയ്‌ലർ നൽകുന്നത്.
മ്മൂട്ടിക്കൊപ്പം നടൻ വിനായകനും പ്രധാന വേഷത്തില്‍ ചിത്രത്തിലെത്തുന്നുണ്ട്. ‘കുറുപ്പ്’, ‘ഓശാന’ എന്നീ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷം ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘കളങ്കാവല്‍’. ആഗോളതലത്തില്‍ നവംബര്‍ 27ന് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തും. ‘മമ്മൂട്ടിക്കമ്പനി’ തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വേഫറര്‍ ഫിലിംസ് ആണ് കേരളത്തിൽ ‘കളങ്കാവല്‍’ വിതരണത്തിനെത്തിക്കുന്നത്.
Also read: ചതുരംഗപ്പലക തുറക്കുന്ന സാഹസികലോകം വീണ്ടും എത്തുന്നു ജുമാൻജി 3 സ്ഥിരീകരിച്ച് ഡ്വെയ്ൻ ജോൺസൺ
മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രമാണ് കളങ്കാവല്‍. ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിൻ്റെ ടീസറിന് വൻ പ്രേക്ഷക പ്രതികരണമാണ് നേരത്തെ ലഭിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

