എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് കരുതി, പക്ഷേ നടന്നു; പുതിയ അതിഥിയെ വരവേറ്റ് മനോജ് കെ ജയന്‍

ടെസ്ല ഇലക്ട്രിക് കാറിന്റെ ഏറ്റവും ജനപ്രിയ വേരിയന്റായ മോഡല്‍ 3 സ്വന്തമാക്കി നടന്‍ മനോജ് കെ ജയന്‍. ടെസ്ലയുടെ 2020 ന് ശേഷമുള്ള വാഹനമാണ് മനോജ് കെ ജയന്‍ സ്വന്തമാക്കിയത്.

യുകെയില്‍ ഫാമിലി മെമ്പറായി ടെസ്ല മോഡല്‍ 3 എത്തിയ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടന്‍. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് കരുതി, പക്ഷേ നടന്നു എന്നും മനോജ് കെ ജയന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here