“ആ സിനിമ മനസ്സിനെ വല്ലാതെ അലട്ടി ;” ബോളിവുഡ് സിനിമ ഹോം ബൗണ്ടിനെ പ്രശംസിച്ച് മാരി സെൽവരാജ്

mari selvaraj about homebound

വാഴൈ, ബൈസൺ കാലമാടൻ. കർണ്ണൻ, മാമന്നൻ എന്നീ സിനിമകളുടെ ഡയറക്ടർ സാക്ഷാൽ മാരി സെൽവരാജ് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ബോളിവുഡ് സിനിമ ഹോം ബൗണ്ട് തന്നിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് മനസ്സ് തുറന്നു. അരികുവൽക്കരിക്കപ്പെട്ട ജീവിതങ്ങളെ അഭ്രപാളിയിൽ ആഴത്തിൽ ആവിഷ്കരിച്ച് പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയ മാരി, ‘ഹോംബൗണ്ട്’ കണ്ടതിന് ശേഷം രണ്ട് ‌മൂന്ന് ദിവസത്തേക്ക് ആരോടും സംസാരിക്കാനുള്ള മനസ്സുപോലും തനിക്കുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി.

ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ‘ഹോംബൗണ്ട്’ കണ്ടത്. ചിത്രം തനിക്ക് മാനസ്സിക ആഘാതം ഉണ്ടാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കൊറോണ ലോക്ക്ഡൗൺ കാലഘട്ടം നമ്മൾ എത്ര ലാഘവത്തോടെയാണ് കടന്നുപോയത് എന്ന് ചിന്തിച്ചു എന്നും സെൽവരാജ് പറഞ്ഞു. കുറച്ച് ദിവസങ്ങൾ ആരോടും സംസാരിക്കാതെ മാറിനിന്നതായും, ജീവിതത്തിന്റെ യാഥാർഥ്യം തുറന്നുകാട്ടുന്ന സിനിമകൾ എങ്ങനെ ചെയ്യാം എന്നതിനെക്കുറിച്ച് താൻ ആലോചിച്ചു.

Also read : ഭരത് മുരളി അവാര്‍ഡ് നടൻ ജഗതി ശ്രീകുമാറിന്

പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിൽ നിന്നുള്ള രണ്ട് കുടിയേറ്റ തൊഴിലാളികളുടെ ജീവിതം അതീവ യാഥാർഥ്യത്തോടെ കച്ചവട സിനിമയുടെ ശൈലിയിൽ നിന്നും വ്യത്യസ്തമായി അവതരിപ്പിച്ചെന്നും, അതാണ് തനിയെ ആഴത്തിൽ സ്പർശിച്ചതെന്നും സെൽവരാജ് പറഞ്ഞു. ഹോംബൗണ്ടിൽ കാണിച്ച ആ തീവ്രമായ യാഥാർഥ്യബോധം ഒരു സംവിധായകനെന്ന നിലയിൽ തന്റെ കാഴ്ചപ്പാടുകളെ തന്നെ ചോദ്യം ചെയ്യാൻ ഇടയാക്കിയതായും അദ്ദേഹം സൂചിപ്പിച്ചു.

നീരജ് ഘൈവാൻ സംവിധാനം ചെയ്ത ഹോംബൗണ്ടിൽ ഇഷാൻ ഖട്ടർ, വിശാൽ ജേത്വാ, ജാനവി കപൂർ എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News