‍ഞാൻ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല അയാൾ ; ഡിവോഴ്സിന് പിന്നിലെ കാരണം വെളിപ്പെടുത്തി ബോക്സിങ് താരം മേരി കോം

mary kom

തന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടമെന്ന് രേഖപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യൻ ബോക്സിങ് താരം മേരി കോം ഡിവോഴ്സിന് പിന്നിലുണ്ടായ സംഭവങ്ങൾ വിവരിച്ച് തുടങ്ങിയത്. ആ കാലഘട്ടത്തിൽ താൻ തുടർച്ചയായ അപകീർത്തിയ്ക്ക് ഇരയായി. സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും നിറഞ്ഞ വേദനാജനകമായ സമയമായിരുന്നു അത്. തന്റെ മാനസിക ആരോ​ഗ്യത്തെപോലും അത് ബാധിച്ചു.

എന്നാൽ താൻ മിണ്ടാതിരിക്കുന്നതിനെ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്ന സാഹചര്യത്തിലായതിനാലാണ് ഇതിനെക്കുറിച്ച് സംസാരിക്കാൻ നിർബന്ധിതയാകുന്നതെന്നും മേരി കോം വ്യക്തമാക്കി.
ലോകം അറിയുന്ന രീതിയിലുള്ള ബഹുമതികൾ ഉണ്ടായിട്ടും ആ ഘട്ടം മാനസികമായി തകർത്തു. ഞാൻ കൈവരിച്ച നേട്ടങ്ങൾക്കൊക്കെ പിന്നെ എന്ത് അർത്ഥമാണുള്ളതെന്നും അവർ മാധ്യമങ്ങളോട് ചോ​ദിച്ചു.

Also read : ചിരിക്കണോ അതോ പേടിക്കണോ? ഇനി വരാനിരിക്കുന്നത് ഹൊറർ കോമഡികളുടെ കാലം

2022 കോമൺവെൽത്തിന്റെ സമയത്തേറ്റ പരുക്കാണ് ജീവിതത്തിലെ പല കയ്പേറിയ യാഥാർത്ഥ്യങ്ങളും മനസ്സിലാക്കാൻ സഹായിച്ചത്. അതിന് ശേഷം എഴുന്നേറ്റ് നടക്കാൻ ഒരു വാക്കറിന്റെ സഹായം വേണ്ടി വന്നിരുന്നു. ആ സമയത്താണ് തന്റെ വിവാഹ ജീവിതത്തിലും പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങിയതും താൻ ഇതുവരെ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല അയാളെന്ന് മനസ്സിലായതും. ഡിവോഴ്സിനെ ഇരു കുടുംബങ്ങളും നല്ല രീതിയിലാണ് കൈകാര്യം ചെയ്തത്. എന്നാൽ അത് പബ്ലിക്കിന് മുന്നിൽ വന്നപ്പോഴാണ് ഇരുണ്ട അദ്ധ്യായമായി മാറിയതെന്നും മേരി കോം കൂട്ടിച്ചേർത്തു,

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News