‘തെലുങ്ക് സിനിമ മേഖലയിൽ കാസ്റ്റിങ് കൗച്ചില്ല’ വിവാദ പരാമർശവുമായി ചിരഞ്ജീവി

chiranjeevi

തെലുങ്ക് സിനിമാ മേഖലയിൽ കാസ്റ്റിങ് കൗച്ച് ഇല്ല, ഇതെല്ലാം ഒരോ വ്യക്തികളുടെയും ചോയ്സിനെയും സ്വഭാവത്തെയും അനുസരിച്ചാണുള്ളത് എന്ന പരാമർശനവുമായി വീണ്ടും വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ് തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവി. തന്റെ ഏറ്റവും പുതിയ ചിത്രമായ മന ശങ്കര വരപ്രസാദ് ​ഗാരു സിനിമയുടെ വിജയാഘോഷത്തിനിടെയാണ് ഇത്തരമൊരു പരാമർശവുമായി താരം മുന്നോട്ട് വന്നത്.

ചിത്രത്തിൽ വസ്ത്രാലങ്കാരം ചെയ്തിരിക്കുന്ന തന്റെ മകൾ സുസ്മിത കൊണ്ടേലയെ പ്രശംസിക്കുന്നതിനിടയിലാണ് കാസ്റ്റിഹ് കൗച്ച് വിഷയത്തെക്കുറിച്ച് സംസാരിച്ചത്. തന്റെ മകൾ ഉൾപ്പെടെയുള്ള സിനിമ മേഖലയിൽ പ്രൊഫഷണലായി ജോലി നോക്കുന്നവർക്കൊന്നും ഇത്തരം പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. ചെയ്യുന്ന ജോലിയിൽ ഉറച്ച നിലപാടോടെയും നിൽക്കുന്നവർക്ക് നേരെ ഒരു അതിക്രമവും ഉണ്ടാകില്ല. കഴിവുളളവർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും.

Also read : വാൾട്ടറും പിള്ളേരും പൊളുക്കുകയാണല്ലോ; ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടി ‘ചത്താ പച്ച’

എന്നാൽ മെ​ഗാസ്റ്റാറിന്റെ ഈ പരാമർശനത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നിരവധിപ്പേർ രം​ഗത്ത് വന്നു. തെലുങ്ക് സിനിമ നടി ശ്രീ റെഡ്ഡി ഉൾപ്പെടെയുള്ളവർ മുൻപ് സിനിമ മേഖലയിൽ നിലനിൽക്കുന്ന കാസ്റ്റിങ് കൗച്ചിനെതിരെ രം​ഗത്ത് വന്നിട്ടുണ്ട്. നടിയ്ക്ക് പല പ്രമുഖരായ സിനിമ പ്രവർത്തകരുടെ ഭാ​ഗത്തു നിന്നും മോശം അനുഭവം ഉണ്ടായ സംഭവങ്ങൾ പരസ്യമായി പറഞ്ഞിട്ടുണ്ടായിരുന്നു,

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News