‘മലയാളിയുടെ രാഷ്ട്രീയവും കാഴ്ചപ്പാടുകളും കുടുംബ ബന്ധങ്ങളും ഉൾച്ചേർന്ന അതുല്യ സംഭാവനകളായിരുന്നു ശ്രീനിവാസന്റേത്’; മന്ത്രി വി എൻ വാസവൻ

V N VASAVAN

നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മന്ത്രി വി എൻ വാസവൻ.

മലയാളിയുടെ രാഷ്ട്രീയവും കാഴ്ചപ്പാടുകളും കുടുംബ ബന്ധങ്ങളും ഉൾച്ചേർന്ന അതുല്യ സംഭാവനകളായിരുന്നു ശ്രീനിവാസന്റേത് എന്ന് മന്ത്രി പറഞ്ഞു.
ശ്രീനിവാസൻ തന്റെ സിനിമകളിലൂടെ നർമത്തിന്റെ മേമ്പൊടിയോടെ പകർന്നത് ശരാശരി മലയാളിയുടെ ജീവിത പ്രശ്നങ്ങൾ ആയിരുന്നു. അതിനാൽ തന്നെ ഇന്നും കാലികപ്രസക്തിയുള്ളതാണ് ആ സിനിമകൾ.

ALSO READ: “മലയാളികളുടെ ചിന്തകളെയും ഭാവനയെയും നർമ്മബോധത്തെയും ആഴത്തിൽ സ്പർശിച്ച അയാൾ കഥയെഴുത്ത് നിർത്തി”: എം വി ഗോവിന്ദൻ മാസ്റ്റർ

മലയാളിയുടെ രാഷ്ട്രീയവും കാഴ്ചപ്പാടുകളും കുടുംബ ബന്ധങ്ങളും ശ്രീനിവാസൻ സിനിമകളുടെ പ്രത്യേകത ആയിരുന്നുവെന്നും മലയാളിയുടെ പുതിയ സിനിമാ അഭിരുചികള്‍ ശ്രീനിവാസന്റെ സിനിമകള്‍ ആസ്വദിക്കുന്നതില്‍ തടസമാവുന്നില്ലെന്നും അദ്ദേഹം ശ്രീനിവാസനെ അനുശോചിച്ച് കൊണ്ട് പറഞ്ഞു.

അനുശോചനകുറിപ്പിന്റെ പൂർണരൂപം:

മലയാള ചലച്ചിത്ര മേഖലയ്ക്ക് അതുല്യമായ സംഭാവനകൾ നൽകിയ ശ്രീനിവാസന് ആദരാഞ്ജലികൾ. പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍റെ സിനിമകളിലൂടെ

നർമത്തിന്റെ മേമ്പൊടിയോടെ പകർന്നത് ശരാശരി മലയാളിയുടെ ജീവിത പ്രശ്നങ്ങൾ ആയിരുന്നു.

അതു കൊണ്ടുതന്നെ ആ സിനിമകൾ ഇന്നും കാലികപ്രസക്തമാണ്. മലയാളിയുടെ രാഷ്ട്രീയവും കാഴ്ചപ്പാടുകളും കുടുംബ ബന്ധങ്ങളും ശ്രീനിവാസൻ സിനിമകളുടെ പ്രത്യേകത ആയിരുന്നു.

അടിയന്തരാവസ്ഥയ്ക്കുശേഷം ഇന്ദിരാഗാന്ധിയെ വിമർശിച്ച് ‘ഘരീബി ഖഠാവോ’ നാടകം എഴുതി പാട്യം ഗോപാലന്റെ നിർദേശത്താൽ അവതരിപ്പിച്ചുകൊണ്ടാണ് തീയറ്റർ രംഗത്തെക്ക് എത്തിയത്. പി എ ബക്കർ സംവിധാനം ചെയ്ത മണിമുഴക്കമായിരുന്നു ആദ്യസിനിമ. 1984ൽ ഓടരുതമ്മാവാ ആളറിയും എന്ന സിനിമയക്ക് തിരക്കഥ എഴുതി തുടക്കമിട്ട ശ്രീനിവാസൻ മലയാള സിനിമയുടെ എല്ലാമായി മാറുകയായിരുന്നു . തമിഴിൽ ഉൾപ്പെടെ ഇരുനൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച ശ്രീനിവാസൻ രചയിതാവെന്ന നിലയിൽ അതിലേറെ പ്രശസ്തി നേടി. നാലര ദശകത്തോളം ചലച്ചിത്രത്തിന്റെ സർവമേഖലയിലും തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നു.

വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു നാടോടിക്കാറ്റ്, വെള്ളാനകളുടെ നാട്, വരവേൽപ്, അഴകിയ രാവണൻ, ചമ്പക്കുളം തച്ചൻ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, ഉദയനാണ് താരം, കഥ പറയുമ്പോൾ തുടങ്ങി ഞാൻ പ്രകാശൻ വരെ ശ്രീനിവാസന്‍റെ കൈയ്യൊപ്പ് പതിഞ്ഞ ചിത്രങ്ങൾ നിരവധിയാണ്.

മലയാളിയുടെ പുതിയ സിനിമാ അഭിരുചികള്‍ ശ്രീനിവാസന്റെ സിനിമകള്‍ ആസ്വദിക്കുന്നതില്‍ തടസമാവുന്നില്ല. കാരണം അദ്ദേഹം അഭിസംബോധന ചെയ്തത് ഒരു പ്രത്യേക കാലഘട്ടത്തെയായിരുന്നില്ല. എല്ലാ കാലത്തിനും വേണ്ടിയുളളതായിരുന്നു ശ്രീനിവാസന്റെ സിനിമകള്‍ .

എന്നും ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്ന പ്രതിഭയ്ക്ക് ഒരിക്കൽ കൂടി പ്രണാമം അർപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News