‘ദൃശ്യം 3’ പ്ലോട്ട് ലീക്കായി; ഇത്തവണ ജോർജുകുട്ടിക്ക് വെല്ലുവിളി സ്വന്തം കുടുംബത്തിൽ നിന്ന് തന്നെ ?

DRISHYAM 3 UPDATES

മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ‘ദൃശ്യം 3’ എന്ന ചിത്രത്തിനായി സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളെയും ഇരുകൈകളും നീട്ടി സ്വീകരിച്ച പ്രേക്ഷകർ അടുത്ത ഭാഗത്തിനായി അല്പം കൂടുതൽ ആകാംഷ കാണിക്കുന്നതിൽ തെറ്റില്ല. കാരണം ജീത്തു ജോസഫും മോഹൻലാലും ഒന്നിക്കുമ്പോൾ പിറക്കുന്നത് ഒരു ഹിറ്റ് തന്നെ ആയിരിക്കും. ഇതിനിടയിൽ ചിത്രത്തിന്റെ പ്രമേയത്തെ സംബന്ധിച്ച ചില സൂചനകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിമാറിയിരിക്കുകയാണ്. വിദേശ വിതരണക്കാരായ ഫാർസ് ഫിലിംസിൽ നിന്നാണ് ഈ പ്ലോട്ട് വിവരണങ്ങൾ ചോർന്നത് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ജോർജുകുട്ടി ഇത്തവണ തന്റെ കുടുംബത്തെ പുറംലോകത്തുനിന്ന് മാത്രമല്ല, ഭയപ്പെടുത്തുന്ന ആ സത്യത്തിൽ നിന്നും ആ രഹസ്യത്തിന്റെ ഭാരത്തിൽ നിന്നും കൂടിയാണ് സംരക്ഷിക്കുന്നത്. കഴിഞ്ഞ രണ്ട് ഭാഗങ്ങളിലും പുറത്തുനിന്നുള്ള ഭീഷണികളെയാണ് ജോർജുകുട്ടി നേരിട്ടതെങ്കിൽ, മൂന്നാം ഭാഗത്തിൽ അത് കുടുംബത്തിനകത്തുനിന്നും സ്വന്തം മനസ്സാക്ഷിക്കുള്ളിൽ നിന്നുമുള്ള പോരാട്ടമായിരിക്കുമെന്നാണ് സൂചന. തന്റെ കുടുംബത്തിന്റെ സ്വാഭാവികമായ ജീവിതം സംരക്ഷിക്കാൻ ഇത്തവണ ജോർജുകുട്ടിക്ക് എന്തൊക്കെ ത്യാഗം ചെയ്യേണ്ടി വരും എന്നതാണ് സിനിമയുടെ കാതൽ.

ALSO READ: വിടവാങ്ങി ‘ഡോക്ടർ സ്ലോൺ’; പ്രശസ്ത ഹോളിവുഡ് താരം എറിക് ഡെയ്ൻ അന്തരിച്ചു

സോഷ്യൽ മീഡിയയിൽ പ്ലോട്ട് ലീക്കായതോടെ ആരാധകർ വിവിധ സിദ്ധാന്തങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ജോർജുകുട്ടിയുടെ ഒരു മകളുടെ വിവാഹവും അതിനെത്തുടർന്ന് തെളിവുകൾ സഹിതം സത്യം വെളിപ്പെടുന്നതുമാകാം കഥയെന്ന് ചിലർ വിശ്വസിക്കുന്നു. പഴയ ആ മെമ്മറി കാർഡിലെ ദൃശ്യങ്ങളിലേക്കാണ് കഥ വീണ്ടും വിരൽ ചൂണ്ടുന്നതെന്ന് മറ്റു ചിലർ പറയുന്നു. ചിത്രം ‘ചെങ്കോൽ’ പോലെ ഒരു ട്രാജഡി ആയിരിക്കുമോ എന്ന സംശയവും ആരാധകർക്കിടയിലുണ്ട്. 2026 ഏപ്രിൽ 2-ന് ചിത്രം ലോകമെമ്പാടും പ്രദർശനത്തിനെത്തുമെന്നാണ് നിലവിലെ വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News