‘മൈ ഫോൺ നമ്പർ ഈസ് 2255’; വിൻസെന്റ് ഗോമസിന്റെ ആ മാന്ത്രിക സംഖ്യ വീണ്ടും ലാലേട്ടനൊപ്പം!

MOHANLAL NEW NUMBER FOR CAR | MY PHONE NUMBER IS 2255 _ MOHANLAL

മലയാള സിനിമയിലെ എക്കാലത്തെയും മാസ് ഡയലോഗുകളിൽ ഒന്നായ ‘മൈ ഫോൺ നമ്പർ ഈസ് 2255’ വീണ്ടും വാർത്തകളിൽ നിറയുന്നു. ‘രാജാവിന്റെ മകൻ’ എന്ന ചിത്രത്തിലൂടെ മലയാളി മനസ്സിനെ ആവേശത്തിലാഴ്ത്തിയ ആ മാന്ത്രിക സംഖ്യ തന്റെ പുത്തൻ വാഹനത്തിനായും സ്വന്തമാക്കിയിരിക്കുകയാണ് സൂപ്പർ താരം മോഹൻലാൽ.

ലേലത്തിലൂടെ സ്വന്തമാക്കി തന്റെ പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് (Innova Hycross) കാറിനായി എറണാകുളം ആർ.ടി.ഒ ഓഫീസിൽ നടന്ന ലേലത്തിലാണ് താരം ഈ ഫാൻസി നമ്പർ സ്വന്തമാക്കിയത്. KL-07 DJ 2255 എന്ന നമ്പറിനായി നടന്ന വാശിയേറിയ ലേലത്തിൽ 1.80 ലക്ഷം രൂപ നൽകിയാണ് മോഹൻലാൽ ഇത് നേടിയത്. ഓൺലൈനായി നടന്ന ലേലത്തിൽ താരത്തിന് പുറമെ മറ്റു രണ്ടുപേർ കൂടി പങ്കെടുത്തിരുന്നു. 1.45 ലക്ഷം രൂപ വരെ ലേലം പോയെങ്കിലും ലാലേട്ടന്റെ പ്രതിനിധി 1.80 ലക്ഷം വിളിച്ചതോടെ എതിരാളികൾ പിന്മാറുകയായിരുന്നു.

ALSO READ : മമ്മൂട്ടി മുതൽ മോഹൻലാൽ വരെ; ഈ ആഴ്ചയിലെ 5 OTT റിലീസുകൾ

ഇതാദ്യമായല്ല മോഹൻലാൽ ഈ നമ്പർ സ്വന്തമാക്കുന്നത്. അദ്ദേഹത്തിന്റെ കാരവനിലും ഇതേ നാലക്കങ്ങളുണ്ട് (KL-07 CZ 2255). നേരത്തെ തന്റെ ലാൻഡ് ക്രൂയിസറിനും അദ്ദേഹം ഈ നമ്പർ ഉപയോഗിച്ചിരുന്നു. ഇതിനു പുറമെ അടുത്തിടെ ലാലേട്ടന്റെ ആത്മമിത്രവും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂരും തന്റെ വോൾവോ കാറിനായി 3.20 ലക്ഷം രൂപയ്ക്ക് മറ്റൊരു ‘2255’ നമ്പർ സ്വന്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News