
നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ കമൽഹാസൻ. സോഷ്യൽ മീഡിയാ അക്കൗണ്ടുകളിലൂടെ ആണ് താരം മോഹൻലാലിന്റെ അമ്മയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയത്. നിങ്ങൾക്ക് മാത്രമേ നിങ്ങളെ ആശ്വസിപ്പിക്കാൻ സാധിക്കൂ. സുഹൃത്തുക്കൾ എപ്പോഴും നിങ്ങൾക്കൊപ്പമുണ്ടാകും. ഇതുപോലൊരു നഷ്ടത്തിന് പകരമാകാൻ ഒരു ആശ്വാസവാക്കിനും സാധിക്കില്ലെന്നും കമൽഹാസൻ കുറിച്ചു. സഹോദരൻ എന്നാണ് അദ്ദേഹം പങ്കുവച്ച കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.
നിരവധി താരങ്ങൾ മോഹൻലാലിന്റെ എളമക്കരയിലെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചൊവ്വാഴ്ചയാണ് ശാന്തകുമാരി അന്തരിച്ചത്. 90 വയസായിരുന്നു. ഏറെ നാളുകളായി ചികിത്സയിലായിരുന്നു. അമ്മയുമായുള്ള ആത്മബന്ധത്തെ കുറിച്ച് മോഹൻലാൽ പലപ്പോഴും കഥകളും മറ്റുമായി പങ്കുവച്ചിട്ടുണ്ട്.
ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരത്തിന് നേടി കൊച്ചിയിലെത്തിയ മോഹൻലാൽ ആദ്യം സന്ദർശിച്ചത് കൊച്ചി എളമക്കരയിലെ വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന അമ്മയെയായിരുന്നു. അമ്മയുടെ കഴിഞ്ഞ പിറന്നാള്‍ കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളെയും പങ്കെടുപ്പിച്ച് മോഹന്‍ലാല്‍ ആഘോഷമാക്കിയിരുന്നു. ഇതിന്റെ ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

