
ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ ദൃശ്യത്തിന്റെ മൂന്നാം ഭാഗം ഒരുങ്ങുകയാണ്. ഇന്ന് പൂത്തോട്ട ലോ കോളജില്‍ വച്ച് ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നു. ദൃശ്യം 3യുടെ ചിത്രീകരണം ഇന്ന് തുടങ്ങുകയാണെന്നും ദൃശ്യം ഒന്നും രണ്ടും മനസിലേറ്റിയ പ്രേക്ഷകര്‍ തീര്‍ച്ചയായും ദൃശ്യം 3യും മനസില്‍ കൊണ്ടു നടക്കുമെന്ന് താന്‍ പ്രാര്‍ഥിക്കുന്നുവെന്നും ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ക്കെത്തിയപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞു.
ഈ സിനിമയ്ക്ക് ഒരു തടസവും കൂടാതെ ഷൂട്ടിങ് നടക്കണേ എന്നും ഈ സിനിമ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റായി മാറണേ എന്നുമാണ് പ്രാര്‍ഥന എന്നും ലാലേട്ടന്‍ മാധ്യമങ്ങളോട് പറഞ്ഞു. ജോര്‍ജു കുട്ടി എന്തെങ്കിലും കുഴപ്പമുണ്ടാക്കും, പേടിക്കണ്ടാ എന്നും ഈ ഒരു ആകാംക്ഷയാണ് ദൃശ്യത്തിന്റെ ക്യാച്ച് എന്ന് പറയുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
Also Read :Also Read : ‘ഈ യാത്രയില്‍ എന്നോടൊപ്പം നടന്ന ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണീ ബഹുമതി; എന്നെ ഞാനാക്കിയത് നിങ്ങളുടെ സ്നേഹവും വിശ്വാസവും പ്രോത്സാഹനവും’: മോഹന്‍ലാല്‍
മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു ദൃശ്യം . തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ചിത്രം 75 കോടിയായിരുന്നു തിയേറ്ററിൽ നിന്നും നേടിയത്. മികച്ച പ്രതികരണമായിരുന്നു ദൃശ്യം 2 വിനും. കൊറിയന്‍ ഭാഷയിലേക്ക് റീമേക് ചെയ്യപ്പെടുന്ന ആദ്യ ചിത്രം കൂടിയാണ് ദൃശ്യം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

