‘ഇച്ചാക്കയ്ക്ക് ഒരുമ്മ’; ചിത്രം പങ്കുവെച്ച് മോഹൻലാൽ

mohanlal share mammootty photo

വിശ്രമം പൂര്‍ത്തിയാക്കി നടൻ മമ്മൂട്ടി വീണ്ടും സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. നിരവധി പേരാണ് മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെക്കുന്നത്. ഇപ്പേഴിതാ മോഹൻലാലും അത്തരത്തിൽ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ്. മമ്മൂട്ടിക്ക് ഉമ്മ കൊടുക്കുന്ന ചിത്രമാണ് നടൻ പങ്കുവെച്ചത്. ഏവരും മോഹൻലാൽ എന്ത് പറയും എന്നായിരുന്നു ആകാംക്ഷയോടെ നോക്കിയിരുന്നത്. അത് ഒറ്റചിത്രത്തിലൂടെ തന്നെ മോഹൻലാൽ പറയുകയും ചെയ്തു.

മമ്മൂട്ടിയുടെ പേർസണൽ അസിസ്റ്റന്റ് ആയ ജോർജും ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. അതിന് താഴെ നിരവധി പ്രമുഖരാണ് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഏറെ കാലമായി സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്ത് മാറി നിൽക്കുകയായിരുന്നു മമ്മൂട്ടി. മഹേഷ് നാരായണൻ ചിത്രത്തിലാണ് മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്നത്. വൈകാതെ തന്നെ മമ്മൂട്ടി ഷൂട്ടിങ്ങിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്. ഇടവേളയ്ക്ക് ശേഷമുള്ള മമ്മൂട്ടിയുടെ തിരിച്ചുവരവിൽ ആരാധകർ ആവേശത്തിലാണ്.

ALSO READ: ‘നോവിന്റെ തീയില്‍ മനം കരിയില്ല’;വിശ്രമം പൂര്‍ത്തിയാക്കി മമ്മൂട്ടി വീണ്ടും സിനിമയിലേക്ക്; സന്തോഷം പങ്കുവെച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

എല്ലാം ok ആണ് എന്നാണ് രമേഷ് പിഷാരടി കുറിച്ചത്. ഗാനഗന്ധര്‍വന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും പോസ്റ്റില്‍ പിഷാരടി ചേര്‍ത്തിട്ടുണ്ട്. ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടെന്നും ദൈവത്തിന് നന്ദിയും പറഞ്ഞുകൊണ്ടായിരുന്നു നിര്‍മാതാവ് ആന്റോ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News