കലാഭവന്‍ നവാസിന്റെ നിര്യാണത്തില്‍ അനുശോചിച്ച് നടന്‍ മോഹന്‍ ലാല്‍.നര്‍മ്മവും സ്വാഭാവികതയും നിറഞ്ഞ കഥാപാത്രങ്ങളെയാണ് നവാസ് സിനിമയിലും കാഴ്ച്ച വെച്ചത്. അകാലത്തില്‍ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട സഹോദരന് ആദരാഞ്ജലികളെന്നുമാണ് മോഹന്‍ ലാല്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചത്.
ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…
എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായാണ് നവാസിനെ നമ്മൾ കാണാറുള്ളത്. നർമ്മവും സ്വാഭാവികതയും നിറഞ്ഞ കഥാപാത്രങ്ങളെയാണ് നവാസ് സിനിമയിലും കാഴ്ച്ച വെച്ചത്. അകാലത്തിൽ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട സഹോദരന് ആദരാഞ്ജലികൾ.
ഇന്നലെ രാത്രി ഹോട്ടല്‍ മുറിയിലാണ് നവാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഷൂട്ടിംഗ് കഴിഞ്ഞ് 6.30ഓടെയാണ് നവാസ് ഹോട്ടലില്‍ എത്തിയത്. എട്ടുമണിക്ക് ചെക്ക് ഔട്ട് ചെയ്യുമെന്ന് ഹോട്ടലില്‍ അറിയിച്ചെങ്കിലും വൈകിയതിനെ തുടര്‍ന്ന് റൂം ബോയ് അന്വേഷിക്കാനായി എത്തിയപ്പോഴാണ് മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടത്.
ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. അടുത്തിടെ നടന്ന അമ്മ ജനറല്‍ ബോഡി യോഗത്തിലും നവാസ് സജീവ സാന്നിധ്യമായിരുന്നു.1995-ൽ പുറത്തിറങ്ങിയ ‘ചൈതന്യം’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. പിന്നീട അങ്ങോട്ട് നിരവധി കഥാപാത്രങ്ങൾ ആണ് അദ്ദേഹത്തെ തേടി എത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

