2025 ൽ ഇന്ത്യൻ സിനിമാലോകം ഏറെ കാത്തിരിക്കുന്ന ചിത്രങ്ങൾ: IMDB ലിസ്റ്റ്

Most Anticipated Indian Movies

ഐഎംഡിബി പുറത്തിറക്കിയ ലിസ്റ്റ് പ്രകാരം ഇന്ത്യൻ സിനിമാ ലോകം ഏറെ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമകൾ ഇവയാണ്.

സെപ്റ്റംബർ 5 ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ആക്ഷൻ ത്രില്ലർ ബാഗി 4 ആണ് ഇന്ത്യൻ സിനിമാ ലോകം റിലീസിനായി ഏറെ കാത്തിരിക്കുന്ന ചിത്രം. 24.5% പ്രേക്ഷക താത്പര്യമാണ് ചിത്രത്തിനുള്ളത്. സാജിദ് നദിയാദ്‌വാല നിർമിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടൈഗർ ഷറോഫ് ആണ്.

Also Read: എഫ്1 മുതൽ മാരീശൻ വരെ: സ്ക്രീനുകളിലേക്ക് അവേശത്തിര പകരാൻ എത്തുന്നു കിടിലൻ OTT റിലീസുകൾ

പവൻ കല്യാണിന്റെ ‘ദേ കോൾ ഹിം ഒജി’യാണ് ലിസ്റ്റിൽ രണ്ടാമതുള്ളത്. സെപ്റ്റംബർ 25 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ലിസ്റ്റിൽ ആറാം സ്ഥാനത്ത് ഒരു മലയാള ചിത്രമാണ്. ലോകാ ചാപ്റ്റർ 1: ആണ് ലിസ്റ്റിലുള്ള ചിത്രം. 8.7% പ്രേക്ഷക താത്പര്യമാണ് ചിത്രത്തിന് ഉള്ളത്.

ഋഷഭ് ഷെട്ടിയുടെ കാന്താര: എ ലെജൻഡാണ് 5.2% പ്രേക്ഷക താത്പര്യത്തോടെ ലിസ്റ്റിൽ ഒൻപതാം സ്ഥാനത്തുണ്ട്. ലിസ്റ്റിൽ പത്താം സ്ഥാനത്തുള്ളത് ദുൽഖർ സൽമാൻ ചിത്രമായ കാന്തയാണ് 3.9% ഓഡിയൻസ് ഇൻ്ററസ്റ്റാണ് ചിത്രത്തിനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News