
മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള ഡബ്ല്യൂ.ഡബ്ല്യൂ.ഇ സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായിരുന്നു ചത്ത പച്ച. അർജുൻ അശോകൻ, റോഷൻ മാത്യൂ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം നവാഗതനായ അദ്വൈത് നായർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ കേരളത്തിന് അകത്തും പുറത്തും നിറഞ്ഞ സദസ്സുകളിൽ പ്രദർശനം നടത്തിയ ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്.
റിപ്പോർട്ടുകൾ പ്രകാരം ചത്ത പച്ചയുടെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്നായിരുന്നു. പത്ത് കോടിയിലേറെ രൂപയ്ക്ക് ഒടിടി ഡീൽ നടന്നുയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ചിത്രത്തിൽ മമ്മൂട്ടിയുടെ കാമിയോ റോൾ കൂടിയായപ്പോൾ മാർക്കറ്റ് ഒന്നുംകൂടി വർധിച്ചു. ഉടൻ തന്നെ ചിത്രം ഒടിടിയിൽ എത്തും.
ALSO READ: ലോകസിനിമയുടെ നെറുകയിൽ മമ്മൂട്ടി; ഓസ്‌കർ അക്കാദമി മ്യൂസിയത്തിൽ ഇന്ന് ‘ഭ്രമയുഗം’ ആട്ടം തുടങ്ങും
റീൽ വേൾഡ് എൻ്റർടെയ്മെൻ്റ്സിൻ്റെ ബാനറിൽ ഷിഹാൻ ഷൗക്കത്തും റിതേഷ് എസ് രാമകൃഷ്ണനും ചേർന്നാണ് ചത്ത പച്ച നിർമിച്ചിരിക്കുന്നത്. പ്രമുഖമായ WWE യുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബോളിവുഡിലെ ശങ്കർ- എഹസാൻ ലോയിയാണ് ചിത്രത്തിന് സംഗീതം നൽകിട്ടുള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

