
തമിഴ്നാട്ടിൽ റിലീസ് ചെയ്തപ്പോൾ തൻ്റെ ചിത്രത്തിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ലെന്ന് മെയ്യഴകൻ സംവിധായകൻ സി പ്രേംകുമാർ. മെയ്യഴകൻ മലയാളത്തില്‍ എടുത്തിരുന്നെങ്കില്‍ നന്നായിരുന്നുവെന്ന് ആദ്ദേഹം പറഞ്ഞു. ഗലാട്ട പ്ലസിനു നല്‍കിയ അഭിമുഖത്തിലാണ് സംവിധായകൻ തൻ്റെ മനസ്സ് തുറന്നത്.
തൻ്റെ ചിത്രത്തിൻ്റെ റിലീസിന് ശേഷം വലിയ ലാഭമോ അംഗീകാരമോ ഒന്നും നേടാനായില്ലെന്ന് സംവിധായകൻ പറയുന്നു. എന്നാല്‍ സമ്മിശ്ര പ്രതികരണവുമായി ചിത്രം മുന്നോട്ട് പോയി. സിനിമയ്ക്ക് തിയേറ്ററുകളിൽ തങ്ങൾ പ്രതീക്ഷിച്ചതുപോലെയുള്ള സ്വീകരണം ലഭിച്ചിരുന്നില്ല. കളക്ഷനും വേണ്ടത്ര ലഭിച്ചില്ല. പക്ഷേ സിനിമ ഒടിടിയിൽ റിലീസ് ചെയ്തപ്പോള്‍ അർഹിച്ച സ്വീകാര്യത ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സംവിധായകൻ പറയുന്നു.
മെയ്യഴകൻ മലയാളത്തിലാണ് സംവിധാനം ചെയ്തിരുന്നെങ്കില്‍ തമിഴ്നാട്ടിൽ കൂടുതൽ സ്വീകരണം കിട്ടുമായിരുന്നുവെന്ന് ആളുകൾ പറഞ്ഞതായും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ താനും അതേ അഭിപ്രായമാണ് പങ്കിടുന്നത്. ഇത്തരം ഒരു സിനിമ പുറത്തുനിന്ന് തമിഴ് പ്രേക്ഷകരിലേക്ക് എത്തിയിരുന്നെങ്കിൽ കൂടുതൽ സ്വീകാര്യത ലഭിച്ചേനെ. തൻ്റെ സംസ്കാരം തൻ്റെ ഭാഷയിൽ പകർത്തിയപ്പോൾ അത് മറ്റൊരു ഭാഷയിൽ ആയിരുന്നെങ്കിൽ തൻ്റെ നാട്ടിലെ പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടപ്പെട്ടേനേ എന്ന തിരിച്ചറിവ് വേദനിപ്പിച്ചുവെന്ന് പ്രേം കുമാര്‍ പറഞ്ഞു.
നെഗറ്റീവ് റിവ്യൂ പറയുന്നവര്‍ക്കെതിരെയും അദ്ദേഹം കടുത്ത ഭാഷയില്‍ വിമർശിച്ചു. പൈറസിയേക്കാൾ ഇവരെ കൂടുതൽ ഭയക്കുന്നുവെന്ന് സംവിധായകൻ പറയുന്നു. അവർ സിനിമയെ കൂടുതൽ നശിപ്പിക്കുന്നു. അവർക്കൊരു അജണ്ടയുണ്ട്. സിനിമയിലെ കാര്യങ്ങൾ എടുത്തുകാട്ടി വിമർശിക്കുന്നു. ആ തടസ്സം കടന്ന് സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതാണ് വലിയ വെല്ലുവിളിയെന്നും സംവിധായകൻ വ്യക്തമാക്കി.
സെപ്റ്റംബർ 27-ന് റിലീസ് ചെയ്ത ചിത്രം മലയാളി പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് മികച്ച പ്രതികരണം നേടിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

