
എസ് പി വി എന്ന എസ് പി വെങ്കിടേഷിന് സംഗീത ലോകം നൽകിയ ഒരു പേരുണ്ട് സംഗീതരാജൻ. അച്ഛനിൽ നിന്ന് പകർന്നു കിട്ടിയ സംഗീതവുമായ സിനിമയിലെത്തിയ എസ് പി വി ഗിറ്റാറിസ്റ്റായാണ് ചലച്ചിത്ര ജീവിതം ആരംഭിച്ചത്. സഹസംഗീത സംവിധായകനായി 1975ൽ കന്നഡ സിനിമയിലരങ്ങേറിയ എസ് പി വി 1981 ൽ പ്രേമയുദ്ധം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീതസംവിധായകനായി മാറിയത്.
1983ൽ മലയാള സിനിമയിലെത്തിയ എസ് പി വെങ്കിടേഷ് 90കളിൽ പാട്ടിന്റെ വസന്തം തന്നെ തീർത്തു. ഹിറ്റുകളുടെ ഒരു വസന്തം തന്നെയാണ് മലയാള സിനിമയിൽ എസ് പി വിരിയിച്ചത്. രാജാവിന്റെ മകനിലെ സംഗീതവും പശ്ചാത്തല സംഗീതവും ഇന്നും മലയാളിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വഴിത്തിരിവായിരുന്നു രാജാവിന്റെ മകൻ.
Also Read: സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു
പിന്നീട് 90കളിൽ മലയാള സിനിമയിലെ ഏറ്റവും പ്രമുഖ സംഗീതസംവിധായകരിൽ ഒരാളായി എസ് പി വെങ്കിടേഷ് മാറുകയുണ്ടായി. വിളമ്പരം, വഴിയോരകാഴ്ചകൾ, ദൗത്യം, ഭൂമിയിലെ രാജകുമാരൻ, വ്യൂഹം, കുട്ടേട്ടൻ, അപ്പു(പശ്ചാത്തല സംഗീതം), മഹായാനം (പശ്ചാത്തല സംഗീതം), നാടോടി, കാഴ്ചക്കപ്പുറം, എന്നോടിഷ്ടം കൂടാമോ, കിലുക്കം, ജോണി വാക്കർ, ദേവാസുരം (പശ്ചാത്തല സംഗീതം), ധ്രുവം, വാത്സല്യം, പൈതൃകം, സൈന്യം, സോപാനം, മിന്നാരം, മാന്നാർ മത്തായി സ്പീക്കിങ്, മാന്ത്രികം, സ്ഫടികം എന്നിങ്ങനെ ഒരി പിടി സിനിമകളിലെ മറക്കാനാകാത്ത സംഗീതമായിരുന്നു മലയാളികൾക്ക് എസ് പി വെങ്കിടേഷ്.
തെന്നിന്ത്യൻ സിനിമകൾക്ക് പുറമെ ബോളിവുഡിലും ബംഗാളിയിലും അദ്ദേഹത്തിന്റെ സംഗീതം അലയടിച്ചു. ദേവാംഗനെ…, വിണ്ണിലെ ഗന്ധർവ്വ…, പവിഴമല്ലി പൂവുറങ്ങി…, കിലുകിൽ പമ്പരം…, ശാന്തമീ രാത്രിയിൽ…, കനകനിലാവെ…, തളിർ വെറ്റിലയുണ്ടോ വരദക്ഷിണ വെക്കാൻ…, നെഞ്ചിൽ കഞ്ചബാണം…, പാൽനിലാവിനും…, മലരമ്പൻ തഴുകുന്ന കിളിമകളെ…, നിലാവെ മായുമൊ… മുതലായ ഒരുപിടി ഗാനങ്ങളിലൂടെ ഇനിയും മലയാള മനസ്സിൽ ആ സംഗീത മാന്ത്രികത തുടർന്നുകൊണ്ടേ ഇരിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

