എഎംഎംഎയിൽ നിന്ന് വേർപിരിഞ്ഞ് ഡബ്ല്യുസിസി രൂപീകരിച്ച താരങ്ങളെ തിരിച്ചെത്തിക്കാൻ പുതിയ നേതൃത്വത്തിന്റെ നീക്കം

amma- ELECTION UPDATES

താര സംഘടനയായ അമ്മയിൽ നിന്നും വേർപിരിഞ്ഞ് ഡബ്ല്യുസിസി രൂപീകരിച്ച വനിതാ താരങ്ങളെ തിരിച്ചെത്തിക്കുവാൻ പുതിയ നേതൃത്വം ഒരുങ്ങുന്നു. പുതിയ ഭരണസമിതിയുടെ ആദ്യ യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യും. അമ്മയുടെ നേതൃത്വത്തിലേക്ക് വനിതകൾ തെരഞ്ഞെടുക്കപ്പെട്ടത് സ്വാഗതം ചെയ്ത് ഡബ്ല്യൂ സി സി അംഗങ്ങൾ പറഞ്ഞു.

ഇന്നലെയാണ് അമ്മയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. അമ്മയില്‍ ചരിത്രം കുറിച്ചുകൊണ്ട് അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേതാ മേനോന്‍ ഇന്നലെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. കുക്കു പരമേശ്വരനാണ് ജനറല്‍ സെക്രട്ടറി. ദേവനും ശ്വേത മേനോനുമായിരുന്നു അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. ട്രഷറര്‍ ആയി ഉണ്ണി ശിവപാല്‍ ജയിച്ചു. ജയന്‍ ചേര്‍ത്തല, ലക്ഷ്മിപ്രിയ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.

Also read:‘സംഘടനയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ കഴിയട്ടെ’: A.M.M.A യുടെ പുതിയ നേതൃത്വത്തിന് ആശംസകളുമായി മമ്മൂട്ടി

പുതിയ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ആദ്യ എക്‌സിക്യൂട്ടീവ് യോഗം ഈ മാസം 21ന് നടക്കും. അമ്മയുടെ ആദ്യ യോഗത്തില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാകും. സംഘടനക്കുള്ളില്‍ തന്നെയുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്കും പരാതികള്‍ക്കുമാകും പ്രഥമ പരിഗണന. എല്ലാവരെയും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് ശ്വേതാ മേനോന്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News