കരവും ഡ്യൂഡും ഉൾപ്പെടെ ഇനി വീട്ടിലിരുന്ന് കാണാം; ഈ ആഴ്ച ഒടിടിയിൽ എത്തിയ ചിത്രങ്ങൾ ഇതാ

OTT RELEASE

തിയേറ്ററിൽ മിസ് ആയ ചിത്രങ്ങൾക്കായി വലിയ ഒരു കാത്തിരിപ്പ് ഉണ്ടാവും. അതിൽ പലതിന്റെയും അവസാനം ഈ ആഴ്ചയിൽ ആണ്. നിരവധി ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടി റിലീസ് ആയി എത്തുന്നത്.

കരം

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത കരം ഒടിടിയിലെത്തി. വിനീതിന്റെ പതിവു സ്റ്റൈലിൽ നിന്നുമാറി ഒരു ആക്ഷന്‍ ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ‘ഹൃദയം’, ‘വര്‍ഷങ്ങള്‍ക്കുശേഷം’ എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്‌മണ്യവും ചേര്‍ന്ന് നിര്‍മിച്ച ചിത്രമാണിത്. മനോരമ മാക്സിൽ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.

ALSO READ: ‘പേടിപ്പിച്ച്’ 100 കോടി ക്ലബ്ബിലേക്ക്; കുതിപ്പ് തുടർന്ന് ‘ഡീയസ് ഈറെ’

ഡ്യൂഡ്

പ്രദീപ് രംഗനാഥനും മലയാളത്തിന്‍റെ സ്വന്തം മമിത ബൈജുവും ഒന്നിച്ച സൂപ്പർഹിറ്റ് ചിത്രം ഡ്യൂഡ് ഒടിടിയിലേക്ക്. ഒരു റൊമാന്റിക് ഫൺ എന്റർടൈനർ ആയി ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് തിയേറ്ററിൽ നിന്നും ലഭിച്ചത്. നവംബർ 14ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. മമിത ബൈജുവും പ്രദീപും തകർത്താടി ചിത്രത്തിന് ഒടിടിയിലും ഒന്നാം സ്ഥാനം നേടാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

കിസ്

കവിൻ, പ്രീതി അസ്രാണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് റൊമാന്റിക് ഫാന്റസി കിസ് ZEE5ൽ സ്ട്രീമിംഗ് ആരംഭിച്ചു.

ബാരമുള്ള

കാശ്മീരിന്റെ പശ്ചാത്തലത്തിൽ, കുട്ടികളെ കാണാതാകുന്നതിനെക്കുറിച്ച് അന്വേഷിക്കുന്ന ഒരു ഉദ്യോഗസ്ഥന്റെ കഥ പറയുന്ന ഹൊറർ-ത്രില്ലർ ബാറമുള്ള നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു.

കമാരോ 2

പ്രിയങ്ക ഉപേന്ദ്ര അഭിനയിക്കുന്ന ഈ ആക്ഷൻ ചിത്രം, രാഷ്ട്രീയ അഴിമതിക്കും സമൂഹത്തിലെ ധാർമ്മിക തകർച്ചക്കുമിടയിൽ നീതിക്കായി ഒരു സ്ത്രീ നടത്തുന്ന പോരാട്ടമാണ് പറയുന്നത്. സൺ നെക്സ്റ്റിൽ ചിത്രം കാണാം.

നേരറിയും നേരത്ത്

നവാഗതനായ രഞ്ജിത്ത് ജി വി കഥയെഴുതി സംവിധാനം ചെയ്ത നേരറിയും നേരത്ത് ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. യഥാർഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രത്തിൽ അഭിറാം രാധാകൃഷ്‌ണൻ, ഫറ ഷിബ്‌ല എന്നിവരാണ് നായികാനായകന്മാരായി എത്തുന്നത്. മനോരമ മാക്സ്​ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ചിത്രം ഇപ്പോൾ മനോരമ മാക്സിൽ കാണാം.

മധുരം ജീവാമൃത ബിന്ദു

മലയാളത്തിലെ പ്രമുഖ താരങ്ങൾ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ആന്തോളജി ചിത്രം ‘മധുരം ജീവാമൃത ബിന്ദു’ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. ഷംസു സായിബ, ജെനിത് കച്ചപ്പിള്ളി, പ്രിൻസ് ജോയ്, അപ്പു എൻ ഭട്ടതിരി എന്നിവരാണ് ‘മധുരം ജീവാമൃത ബിന്ദു’വിന്റെ സംവിധായകർ. സൈന പ്ലേയിൽ ചിത്രം കാണാം.

മഹാറാണി സീസൺ 4

ഹുമ ഖുറേഷി പ്രധാന കഥാപാത്രമാവുന്ന ബോളിവുഡ് പൊളിറ്റിക്കൽ ഡ്രാമ മഹാറാണി സീസൺ 4 സോണിലിവിൽ സ്ട്രീമിംഗ് ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News