
ആക്ഷൻ, ഫൺ, ത്രില്ലർ, ഡ്രാമ അങ്ങനെ ഏത് ഴോണർ സിനിമകളും ഇഷ്ടപ്പെടുന്നവർക്ക് വരുന്ന ആഴ്ച കിടിലൻ സിനിമകൾ കാണാം. അടുത്താഴ്ച ഒടിടി റിലീസ് ചെയ്യുന്ന സിനിമകൾ ഏതൊക്കെ എന്ന് നോക്കാം.
മന ശങ്കര വര പ്രസാദ് ഗാരു

ചിരഞ്ജീവി – നയൻതാര ഒരുമിച്ചെത്തിയ തെലുങ്ക് ചിത്രം തിയേറ്ററിൽ മികച്ച പ്രതികരണമാണ് നേടിയത്. അനിൽ രവിപുടി സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 11 -ാം തീയതി മുതൽ ഒടിടിയിൽ സ്ട്രീമിങ് ചെയ്യും. zee5-ലാണ് ചിത്രം എത്തുന്നത്.
തലൈവർ തമ്പി തലൈമൈയിൽ (TTT)

ഒരുപാട് കാലങ്ങൾക്ക് ശേഷം തമിഴ് നടൻ ജീവയ്ക്ക് ലഭിച്ച ഒരു വിജയചിത്രമായിരുന്നു തലൈവർ തമ്പി തലൈമൈയിൽ. ഫാലിമി സിനിമയുടെ സംവിധായകനായ നിതീഷ് സഹദേവന്റെ ആദ്യ തമിഴ് ചിത്രമാണ് തലൈവർ തമ്പി തലൈമൈയിൽ. ഫെബ്രുവരി 12-ാം തീയതി മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും.
ബേബി ഗേൾ

നിവിൻ പോളി നായകനായി എത്തിയ ബേബി ഗേൾ ഫെബ്രുവരി 12-ാം തീയതി മുതൽ സ്ട്രീമിങ്ങ് ചെയ്യും. സോണി ലിവ് ആണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


