
ആഴ്ചയിൽ ഒരിക്കൽ എത്തുന്ന ഒടിടി റിലീസ് സിനിമകൾക്കായുള്ള ഈ ആഴ്ചത്തെ കാത്തിരിപ്പിനെ അവസാനിപ്പിച്ചുകൊണ്ട് ചില ചിത്രങ്ങൾ എത്തിയിട്ടുണ്ട്. തീയറ്ററിൽ കാണാൻ കഴിയാതെ പോയ ആ ചിത്രങ്ങൾ ഏതൊക്കെ ആണെന്ന് നോക്കാം
സാഹസം

ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത സാഹസം ഒടിടിയിൽ എത്തി. സൺനെക്സ്റ്റിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. അജു വർഗീസ്, നരേൻ, ബാബു ആന്‍റണി, ശബരീഷ് വർമ, റംസാൻ മുഹമ്മദ്, മേജർ രവി, ഗൗരി കൃഷ്ണ, ജാപി, ഹരി, ടെസ്സ ജോസഫ്, ജീവ ജോസഫ്, വർഷ രമേഷ്, തുടങ്ങിയ താരങ്ങൾ ചിത്രത്തിലുണ്ട്.
ആളൊരുക്കം

ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിക്കൊടുത്ത ‘ആളൊരുക്കം’ ഇതാ ഒടിടിയിലെത്തി. മനോരമ മാക്സിൽ ചിത്രം കാണാം. സാമൂഹ്യ പ്രസക്തിക്കുള്ള ദേശീയ പുരസ്‌കാരവും ചിത്രം നേടിയിരുന്നു. മാധ്യമ പ്രവര്‍ത്തകനായ വി.സി. അഭിലാഷ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ ഓട്ടന്‍തുള്ളല്‍ കലാകാരനായ പപ്പു പിഷാരടിയുടെ വേഷത്തിലാണ് ഇന്ദ്രന്‍സ് എത്തിയത്.
താൾ

നവാഗതനായ രാജാസാഗർ സംവിധാനം ചെയ്ത് ആൻസൺ പോൾ നായകനായ ‘താൾ’ എന്ന ചിത്രം മനോരമ മാക്സിൽ കാണാം. ആൻസൺ പോളിനൊപ്പം രാഹുൽ മാധവ്, ആരാധ്യ ആൻ., രൺജി പണിക്കർ, രോഹിണി, എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഒരു വടക്കൻ പ്രണയപർവ്വം

വിജേഷ് ചെമ്പിലോടിന്റെ തിരക്കഥയില്‍ വിജേഷ് ചെമ്പിലോടും റിഷി സുരേഷും ചേര്‍ന്ന് സംവിധാനം ചെയ്ത ‘ഒരു വടക്കന്‍ പ്രണയ പര്‍വ്വം’ ഒടിടിയിലെത്തി. സൂരജ് സണ്‍, ശബരീഷ് വര്‍മ്മ, വിനീത് വിശ്വം, കുഞ്ഞികൃഷ്ണന്‍ മാഷ്, ജെന്‍സണ്‍ ആലപ്പാട്ട്, കാര്‍ത്തിക് ശങ്കര്‍, ശ്രീകാന്ത് വെട്ടിയാര്‍, അഞ്ജന പ്രകാശ്, എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. മനോരമ മാക്സിൽ ചിത്രം കാണാം.
ALSO READ: ‘സഖാവ്’ പാടി കയ്യടി നേടിയ പാട്ടുകാരി; ഗായിക ആര്യാ ദയാല്‍ വിവാഹിതയായി
ചെക്ക്‌മേറ്റ്

അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് ശേഖർ സംവിധാനം ചെയ്ത ‘ചെക്ക്‌മേറ്റ്’ ഒടിടിയിൽ. സി5 ലൂടെയാണ് ചെക്ക്‌മേറ്റ് ഒടിടിയിലെത്തിയത്. ലാൽ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായര്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
മേനേ പ്യാർ കിയ

ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന്‍ എന്നിവർ പ്രധാന വേഷത്തിലെത്തിയ ‘മേനേ പ്യാര്‍ കിയ’ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. മനോരമ മാക്സിൽ ചിത്രം കാണാം. അസ്‌കര്‍ അലി, മിദൂട്ടി, അര്‍ജുന്‍, ജഗദീഷ് ജനാര്‍ദ്ദനന്‍, ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാര്‍, ജീവിന്‍ റെക്‌സ, ബിബിന്‍ പെരുമ്പിള്ളി, ജെറോം, മുസ്തഫ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
മെഹ്ഫിൽ

മുകേഷ്, ഉണ്ണി മുകുന്ദൻ, ആശാ ശരത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മെഹ്ഫിൽ’ ഒടിടിയിൽ എത്തി. മനോജ് കെ. ജയൻ, രഞ്ജി പണിക്കർ, കൈലാഷ്, സിദ്ധാർത്ഥ് മേനോൻ, വൈഷ്ണവി, സബിത ജയരാജ്, അശ്വത്ത് ലാൽ, മനോജ് ഗോവിന്ദൻ തുടങ്ങിയവർക്കൊപ്പം ഗായകരായ രമേശ് നാരായൺ, ജി. വേണുഗോപാൽ, കൃഷ്ണചന്ദ്രൻ, അഖില ആനന്ദ് എന്നിവരും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രം മനോരമ മാക്സിൽ കാണാം.
കാളരാത്രി

ആനന്ദ് രൃഷ്ണരാജ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘കാളരാത്രി’. ചിത്രം ഇപ്പോൾ ഒടിടിയിലൂടെ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. പുതുമുഖ താരങ്ങളായ മരിയ അബീഷ്, അഡ്രിയൻ അബീഷ്, ആൻഡ്രിയ അബീഷ് എന്നിവ പ്രധാന വേഷങ്ങളിലെത്തുന്നത്. മനോരമ മാക്സിൽ ചിത്രം കാണാം.
അപൂർവ്വ പുത്രന്മാർ

വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രജിത് ആർ.എൽ, ശ്രീജിത്ത് സംവിധാനം ചെയ്ത ‘അപൂർവ്വ പുത്രന്മാർ’ ഒടിടിയിൽ എത്തി. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം കാണാം. പായൽ രാധാകൃഷ്ണൻ, അമൈര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ഇവരെകൂടാതെ ലാലു അലക്സ്, അശോകൻ, ധർമജൻ ബോൾഗാട്ടി, നിഷാന്ത് സാഗർ, അലെൻസിയർ, ബാലാജി ശർമ്മ, സജിൻ ചെറുക്കയിൽ, ഐശ്വര്യ ബാബു, ജീമോൾ കെ. ജെയിംസ്, പൗളി വിത്സൺ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

