
സിനിമാ പ്രേമികൾക്കായി ഒരു ലോഡ് പുതിയ സിനിമകളും സീരീസുകളുമാണ് ഈ ആഴ്ച ഒ.ടി.ടിയിലേക്ക് എത്തുന്നത്. നവംബർ 3 മുതൽ നവംബർ 9 വരെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ കാണേണ്ട പുതിയ സിനിമകളുടെയും വെബ് സീരിസുകളുടേയും ലിസ്റ്റ് പുറത്ത് വന്നിരിക്കുകയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘കരം’ എന്ന ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കാത പോയ ഈ ചിത്രം ഇനി ഒ.ടി.ടിയിൽ കത്തികയറുമോ എന്നാണ് ഇപ്പോഴത്തെ ചർച്ച. നവംബർ 7നാണ് ചിത്രം മനോരമമാക്സിൽ എത്തുക.
നവംബർ 3ന് ‘മൈ സിസ്റ്റേഴ്സ് ഹസ്ബൻഡ്’ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. ദേവ മഹേന്ദ്ര, താത്യാന സഫീറ, നിക്കോൾ പർഹാം എന്നിവരാണ് സീരിസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് കമിങ്-ഓഫ്-ഏജ് ഡ്രാമ ചിത്രമായ ‘ബാഡ് ഗേൾ’ നവംബർ 4-ന് ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും. വർഷ ഭരത് എഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അഞ്ജലി ശിവരാമനാണ് പ്രധാന വേഷത്തിലെത്തിയത്. 2025 ഫെബ്രുവരി 7-ന് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ റോട്ടർഡാമിൽ ചിത്രം ആദ്യമായി പ്രദർശിപ്പിച്ചിരുന്നു, തുടർന്ന് 2025 സെപ്റ്റംബർ 5-ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു. തമിഴ് സിനിമാലോകത്ത് ഏറെ ചർച്ചാ വിഷയമായതും വിവാദങ്ങൾ സൃഷ്ടിച്ച സിനിമ കൂടിയായിരുന്നു ഇത്.
മാർവൽ കോമിക്‌സിലെ സൂപ്പർഹീറോ ടീമിനെ അടിസ്ഥാനമാക്കിയുള്ള ഒരു അമേരിക്കൻ സൂപ്പർഹീറോ സിനിമയായ ‘ദ ഫന്റാസ്റ്റിക് ഫോർ: ഫസ്റ്റ് സ്റ്റെപ്‌സ്’ നവംബർ 5 മുതൽ ജിയോഹോട്ട്സ്റ്റാറിൽ ലഭ്യമാകും. നൃത്തസംവിധായകൻ സതീഷ് കൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്ത ‘കിസ്’ സിനിമ നവംബർ 7ന് എത്തും. ഇത് സീ5ൽ സ്ട്രീമിംഗ് ആരംഭിക്കും. കാർത്തിക് ഗട്ടമനേനി സംവിധാനം ചെയ്ത തെലുങ്ക് ഫാൻ്റസി ആക്ഷൻ മൂവി ‘മിരായി’യുടെ ഹിന്ദി പതിപ്പും അന്ന് തന്നെ ജിയോ ഹോട്ട്സ്റ്റാറിൽ ലഭ്യമാകും.
സുഭാഷ് കപൂറിന്റെ ഒരു പൊളിറ്റിക്കൽ ടെലിവിഷൻ ഡ്രാമയുടെ നാലാം സീസണായ ‘മഹാറാണി സീസൺ 4’നവംബർ 7-ന് സോണി LIV-ൽ എത്തും.
‘ആർട്ടിക്കിൾ 370’ എന്ന സിനിമയുടെ സംവിധായകന്റെ ആദിത്യ സുഹാസ് ജംഭാലെയുടെ പുതിയ ചിത്രം ബരാമുള്ളയും നവംബർ 7ന് നെറ്റ്ഫ്ലിക്സിലെത്തും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

