കൂലി, സൂ ഫ്രം സോ, എമ്മി അവാർഡ്: ഒടിടിയിലെത്തുന്നത് ഒരിക്കലും മിസ് ചെയ്യാൻ പാടില്ലാത്ത ചിത്രങ്ങൾ

New OTT Release September

മൗത്ത് പബ്ലിസിറ്റിയിലൂടെ ഹിറ്റായ സു ഫ്രം സോ, മുതൽ രജനീകാന്ത് ചിത്രം കൂലി വരെ ഒടിടിയിലേക്ക് എത്തുന്നു. 77-ാമത് എമ്മി അവാർഡും സ്ട്രീം ചെയ്യു. ഒടിടിയിലേക്ക് എത്തുന്ന സീരിസുകളും സിനിമകളും ഏതൊക്കെയെന്ന് അറിയാം.

സു ഫ്രം സോ

    2025 ലെ ഏറ്റവും വലിയ കന്നഡ ഹിറ്റുകളിലൊന്നായ ‘സു ഫ്രം സോ’ സെപ്റ്റംബർ 9 മുതൽ സ്ട്രീം ചെയ്യാൻ ആരംഭിച്ചു. ജിയോ ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. നിശബ്ദമായി തിയേറ്ററുകളിലേക്ക് എത്തിയ സിനിമ പ്രേക്ഷക പ്രതികരണത്തിലൂടെ ഹിറ്റായി മാറുകയായിരുന്നു.

    കൂലി

      ലോകേഷ് കനകരാജ് – രജനീകാന്ത് ചിത്രം കൂലി പ്രൈം വീഡിയോയിലാണ് എത്തുന്നത്. സെപ്തംബർ 11 മുതലാണ് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുക.

      Also Read: കാന്താര 2 ന് വിലക്ക്; കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്ക്

      77-ാമത് എമ്മി അവാർഡ്

        ആഗോള തലത്തിൽ വിനോദ വ്യവസായത്തിൽ പ്രധാന അവാർഡുകളിലൊന്നായ എമ്മി അവാർഡ്സ് പ്രിമിയർ ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാറിലാണ്. സെപ്റ്റംബർ 15നാണ് അവാർഡ് സ്ട്രീം ചെയ്യുന്നത്.

        Also Read: പതിമൂന്ന് ദിനങ്ങ‍ള്‍, ബോക്സോഫീസില്‍ കൊടുങ്കാറ്റായി മുന്നേറുന്ന ലോകയ്ക്ക് വീ‍ഴ്ത്തിയത് തുടരും, മഞ്ഞുമല്‍ ബോയ്സ് റെക്കോര്‍ഡ്

        സൂപ്പർ മിഡിൽവെയ്റ്റ് ചാമ്പ്യൻഷിപ്പിപ്പ് മത്സരം

          കനേലോ അൽവാരസ് ടെറൻസ് ക്രോഫോർഡ് സൂപ്പർ മിഡിൽവെയ്റ്റ് ചാമ്പ്യൻഷിപ്പിപ്പ് മത്സരം തത്സമയം സെപ്തംബർ 13ന് കാണാൻ സാധിക്കും. ലാസ് വെഗാസിലെ അല്ലെജിയന്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യുന്നത്.

          whatsapp

          കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

          Click Here
          bhima-jewel
          bhima-jewel
          milkimist

          Latest News