നിവിൻ പോളിയുടെ തിരിച്ചു വരവോ…? ‘സർവം മായ’ ആദ്യ ഷോകൾ കഴിയുമ്പോൾ മികച്ച പ്രതികരണങ്ങൾ

sarvam mayam first show

നിവിൻ പോളിയുടെ ഏറ്റവും പുതിയ ചിത്രമായ സർവം മായയുടെ ആദ്യ ഷോകൾ കഴിയുമ്പോൾ പുറത്ത് വരുന്നത് മികച്ച അഭിപ്രായങ്ങളാണ്. സിനിമ പ്രേമികൾക്ക് ഏറെ പ്രതീക്ഷയുള്ള നിവിൻ പോളി അജു വർ​ഗീസ് കോമ്പോ ചിത്രത്തിലുണ്ട്. പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയെടുത്ത് ശ്രദ്ധേയനായ അഖിൽ സത്യനാണ് സർവം മായയുടെ സംവിധായകൻ.

ഫീൽ ​​ഗുഡ് കോമഡി സിനിമയാണ് ഇതെന്നാണ് കൂടുതൽ പ്രേക്ഷകരുടേയും പ്രതികരണം. മികച്ച കോമഡികളും ഇമോഷണലി കണക്ട് ചെയ്യാവുന്ന സംഭവങ്ങളും കൊണ്ട് സിനിമ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതാണെന്നും സിനിമ കണ്ടിറങ്ങിയവർ പറയുന്നു. മികച്ച ഇന്റർവെൽ ബ്ലോക്കും സിനിമയ്ക്കുണ്ട്. എല്ലാം കൊണ്ടും പഴയ നിവിൻ പോളിയെ വീണ്ടും സ്ക്രീനിൽ കാണാൻ കഴിഞ്ഞെന്നാണ് അഭിപ്രായം.

Also read; ചരിത്രം കുറിക്കാൻ അല്ലുഅർജുനും ത്രിവിക്രമും ഒന്നിക്കുന്നു; ആയിരം കോടി ബഡ്ജറ്റിൽ ഒരുങ്ങുന്നത് അഡാർ ഐറ്റം


നിവിനും അജുവർ​ഗീസും ഒന്നിക്കുന്ന പത്താമത്തെ സിനിമയാണിതെന്ന പ്രത്യേകതയുമുണ്ട്. ക്രിസ്തുമസ് ദിനത്തിൽ പുറത്തിറങ്ങിയ ചിത്രം നല്ലൊരു ഫാമിലി എൻ്റർടെയിനർ കൂടിയാമണെന്നും അഭിപ്രായമുണ്ട്. ഹൊറര്‍ കോമഡി ഫാന്റസി വിഭാ​ഗത്തിൽ പെടുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ഫയര്‍ഫ്ലൈ ഫിലിംസാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News