ആരേയും വിഷമിപ്പി‌ച്ചിട്ടില്ല,എന്നാൽ ഞാൻ ചോദ്യങ്ങൾ ചോദിക്കുന്നയാളാണെന്ന് തറപ്പിച്ച് പറഞ്ഞ് മീനാക്ഷി

meenakshi facebook

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മീനാക്ഷി. ബാലതാരമായി വന്ന് പിന്നീട് മലയാളികളുടെ ഹൃദയം കീഴടക്കാൻ നടിക്ക് കഴിഞ്ഞു. പിന്നീട് വ്യത്യസ്ഥമായി ഫേസ്ബുക്ക് പോസ്റ്റുകൾ കൊണ്ടും മീനാക്ഷി ആരാധകരുടെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ചിരിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന പോസ്റ്റുകളാണ് മാനാക്ഷി എപ്പോഴും തൻ്റെ സമൂഹമാധ്യമത്തിൽ പങ്ക് വയ്ക്കാറുള്ളത്. താനിതുവരെ ആരേയും വിഷമിപ്പിച്ചിട്ടില്ലെന്നും വിഷമിപ്പിക്കാതിരിക്കാൻ ചില കമന്റുകളിൽ ലൈക്കുകൾ പോലും ഇടാറില്ലെന്നും പറഞ്ഞിരിക്കുകയാണ് മീനാക്ഷി.

എന്നാൽ താൻ ജനാധിപത്യ ബോധ്യമുള്ളയാളാണെന്നും എന്നിട്ടും തനിക്കെതിരെയുണ്ടാകുന്ന എതിർപക്ഷങ്ങൾ ഉണ്ടാകുകയാണെങ്കിൽ തനിക്കതിൽ ഒന്നും ചെയ്യാനില്ലെന്നും മീനാക്ഷി പറയുന്നു. ഞാനും എതിർപക്ഷങ്ങളും എന്ന തലക്കെട്ടിൽ മീനാക്ഷി കുറിച്ച പേസ്റ്റിലാണ് ഇത് പറയുന്നത്.

Also read: ലണ്ടനെ ഇളക്കിമറിച്ച് കൊറിയൻ തരംഗം; ബാഫ്ത വേദിയിൽ വിസ്മയമായി കെ-പോപ്പ് ഡെമൺ ഹണ്ടേഴ്സ്

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
ഞാനും …
എതിർപക്ഷങ്ങളും…
സത്യത്തിൽ എൻ്റെ നാളിതുവരെയുള്ള പോസ്റ്റിലോ കമൻ്റിലോ ജാതി മത വർണ്ണ രാഷ്ട്രീയ തുടങ്ങി ഒന്നിലും ആരേയും ചെറുതായി പോലും വിഷമിപ്പിക്കരുത് എന്നു കരുതി ശ്രദ്ധാപൂർവ്വമാണ് ചെയ്തിട്ടുള്ളത് എൻ്റെ പോസ്റ്റുകളും കമൻ്റുകളും ഒക്കെ പരിശോധിക്കാവുന്നതുമാണ്…എനിക്കനുകൂലമായ കമൻറുകളാണെങ്കിൽ പോലും അതിൽ മറ്റാരെയെങ്കിലും വിഷമിക്കുന്ന ഒന്നു ശ്രദ്ധയിൽപ്പെട്ടാൽ അത് ലൈക്ക് ചെയ്യാറുപോലുമില്ല… പക്ഷെ ഇതെന്നെയാണ് ഞങ്ങളെ ഉദ്ദേശിച്ചാണ് എന്നൊക്കെപ്പറഞ്ഞ് ചിലരെതിരാവുന്നതിന് എനിക്കൊന്നും തന്നെ ചെയ്യാനുമില്ല… കാര്യങ്ങൾ ഇങ്ങനെയായിരിക്കെ എന്തുകൊണ്ടാണ് എങ്ങനെയാണ് എപ്പോഴും എതിർ പക്ഷങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നത് എന്നു മനസ്സിലാവുന്നതേയില്ല… എന്നു കരുതി എനിക്കത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതുമില്ല .. എതിർപക്ഷങ്ങൾ ഉണ്ടാക്കുവാൻ അവർക്കും അവകാശങ്ങൾ ഉണ്ടെന്നുമറിയുന്നു .. വിമർശനപരമായി കാര്യങ്ങൾ പറയുന്നതും സ്വാഗതം ചെയ്യുന്നു… അതിൽ അസഹിഷ്ണുതയുമില്ല … തന്നെയുമല്ല പ്രത്യക്ഷമായോ പരോക്ഷമായയോ ഞാനൊരു പാർട്ടിയേയും സപ്പോർട്ട് ചെയ്യുകയോ എതിർക്കുകയോ ചെയ്തിട്ടുമില്ല വ്യക്തിപരമായി പ്രവർത്തനങ്ങൾ കൊണ്ടോ ചെരുമാറ്റങ്ങൾ കൊണ്ടോ പ്രസംഗങ്ങൾ കൊണ്ടോ ഇഷ്ടമുള്ളവർ എല്ലാ പാർട്ടികളിലുമുണ്ട് താനും …തിരഞ്ഞെടുക്കപ്പെടുന്ന മുഖ്യമന്ത്രിയും. പ്രധാനമന്ത്രിയുമൊക്കെ ജനാധിപത്യപരമായി എൻ്റേതു കൂടിയാണ് എന്ന ബോധ്യമുള്ളയാളുമാണ് … പക്ഷെ ഞാൻ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കുന്ന ആളും.. എൻ്റെ ശരികൾ എഴുതാനും പറയാനും ഇഷ്ടപ്പെടുന്ന ആളുമാണ്… കഴിവതും വ്യക്തിപരമായി ആരെയും ബുദ്ധിമുട്ടിക്കാത്ത രീതിയിൽ …കാര്യങ്ങൾ ഇങ്ങനെയായിരിക്കെ ചോദ്യങ്ങൾ ചോദിക്കുന്നതും സയൻറിഫിക് ടെമ്പറോടെ ഏതെങ്കിലും വിഷയത്തെ സമീപിക്കുന്നതും. എങ്ങനെ തെറ്റാവും … മാത്രമല്ല എൻ്റെ പ്രായത്തിലുള്ളവർക്കും അവരുടെ പാർട്ടിയിൽ നില്ക്കുമ്പോഴും (ഓരോ ആളിനും. അവരുടെ പാർട്ടിയും വിശ്വാസങ്ങളും. ആശയങ്ങളും ഒക്കെ അവർക്കും പ്രധാനമാണ് എന്ന ജനാധിപത്യ ബോധമുള്ളയാളുമാണ്,) അവർക്കു നേരേയും നീതിയില്ലാത്ത എതിർ പക്ഷ ആക്രമണങ്ങളുണ്ടായിക്കൊണ്ടേയിരുന്നാൽ അവർക്കും ഒരു പക്ഷെ തോന്നാനിടയില്ലെ അറിയാൻ ശ്രമിക്കുന്നതും ചോദ്യങ്ങൾ ചോദിക്കുന്നതും തെറ്റാണ് എന്ന് … അതാണോ ശരി…
സ്നേഹപൂർവ്വം മീനാക്ഷി …

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News