
സിനിമ പ്രേമികൾ കാത്തിരുന്ന ചില ചിത്രങ്ങൾ ഈ ആഴ്ചയും ഒടിടിയിൽ എത്തുന്നുണ്ട്. അവ ഏതൊക്കെ എന്ന് നോക്കാം.
നിവിൻ പോളി പ്രധാന കഥാപാത്രമായെത്തുന്ന ‘ഫാർമ’ വെബ് സീരീസ് ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ്ങ് ആരംഭിച്ചു. കെ.പി വിനോദ് എന്ന കഥാപാത്രമായാണ് നിവിൻ പോളി സീരീസിലെത്തുന്നത്. ബിനു പപ്പു, നരേൻ, മുത്തുമണി, ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ, അലേഖ് കപൂർ തുടങ്ങിയ മികച്ച താരനിരയും ഇതിൽ അണിനിരക്കുന്നു.
ഹൊറർ പശ്ചാത്തലത്തിലുള്ള സീരിസാണ് ‘ഇറ്റ് വെൽകം ടു ഡെറി’. സ്റ്റീഫൻ കിങ്ങിന്റെ ഇറ്റ് യൂണിവേഴ്സിന്റെ തുടർച്ചയായ സിരീസ് ജിയോഹോട്സ്റ്റാറിലാണ് കാണാനാവുക. എട്ട് എപ്പിസോഡുകളുള്ള സീരിസ് ആണിത്.
റൊമാന്റിക് കോമഡി സീരിസായ ‘എമിലി ഇൻ പാരീസ് സീസൺ 5’ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. ആൻഡ്രൂ ഫ്ലെമിങ് സംവിധാനം ചെയ്യുന്ന സീരിസിൽ ലിലി കോളിൻസ് എമിലി കോളിൻസായെത്തുന്നു. അഞ്ചാം സീസണിന് പത്ത് എപ്പിസോഡുകളുണ്ട്.
പതിനൊന്ന് മാസത്തെ കാത്തിരിപ്പിന് ഒടുവിലാണ് മമ്മൂട്ടി ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സ്’ ഒടിടിയിലെത്തിയിരിക്കുകയാണ്. സീ 5ലാണ് സ്ട്രീമിങ് ആരംഭിച്ചിട്ടുള്ളത്. തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മോനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ഗോകുൽ സുരേഷും പ്രധാനവേഷത്തിലുണ്ട്.
ഡാനിയൽ ഗ്രെയ്ഗ് നായകനായ നൈവ്സ് ഔട്ടിന്റെ മൂന്നാം ഭാഗം ‘വെയ്ക്ക് അപ്പ് ഡെഡ് മാൻ’ നെറ്റ്ഫ്ലിക്സിൽ കാണാം. ഇൻവസ്റ്റിഗേഷൻ ത്രില്ലറായ ചിത്രം റിയാൻ ജോൺസണാണ് സംവിധാനം ചെയ്തിരിക്കുന്നത്.
‘സ്ട്രെയിഞ്ചർ തിങ്സ് സീസൺ 5’ രണ്ടാം ഭാഗം ഡിസംബർ 26 മുതൽ സീരിസ് നെറ്റ്ഫ്ലിക്സിൽ കാണാൻ കഴിയും. ഫിനാലെ സീസണായ അഞ്ചാം സീസണിന്റെ രണ്ടാം ഭാഗത്തിൽ മൂന്ന് എപ്പിസോഡുകളാണ് ഉണ്ടാകുക. ലോകമെമ്പാടും ആരാധകരുള്ള സൈ ഫൈ സീരിസിന് കാത്തിരിപ്പ് ഇനി ഏറെയില്ലെന്ന് സാരം.
നവാസുദ്ദീൻ സിദ്ദിഖിയും രാധിക ആപ്തെയും മുഖ്യവേഷത്തിലെത്തുന്ന ത്രില്ലർ ‘രാത് അകേലി ഹേ ബൻസാൽ മർഡേഴ്സ്’ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചു. 2020ൽ ഹിറ്റായിരുന്ന രാത് അകേലിയുടെ രണ്ടാം ഭാഗമാണിത്. ചിത്രം ഹണി ട്രെഹാൻ സംവിധാനം ചെയ്തിരിക്കുന്നു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

