Entertainment – Page 155 – Kairali News | Kairali News Live

Entertainment

മഞ്ജുവാര്യര്‍ ജനിച്ചത് നാഗര്‍കോവിലില്‍; ആദ്യം അഭിനയിച്ചത് സാക്ഷ്യത്തില്‍; പ്രിയതാരത്തെക്കുറിച്ച് നിങ്ങള്‍ക്ക് ഈ കാര്യങ്ങളൊക്കെ അറിയുമോ?

മഞ്ജുവാര്യര്‍ എവിടത്തുകാരിയാണെന്നു ചോദിച്ചാല്‍ ഒട്ടുമിക്കയാളുകളും തൃശൂര്‍ സ്വദേശിനിയെന്നു എടുത്തടിച്ചു പറയും. നടി ജനിച്ചത് തമിഴ്‌നാട്ടിലെ നാഗര്‍കോവിലിലായിരുന്നു.

ഇന്ത്യ ഹിന്ദുസ്ഥാനല്ല ബാനിസ്താനാണെന്ന് സൊനാക്ഷി സിന്‍ഹ; സങ്കുചിത ചിന്തക്കാരെന്ന് സോനം കപൂര്‍; ബീഫ് നിരോധനത്തിനെതിരെ പ്രതികരിച്ച താരങ്ങള്‍ക്ക് ട്വിറ്ററില്‍ പൊങ്കാല

മുംബൈയില്‍ കുറച്ച് ദിവസമായി തുടരുന്ന ബീഫ് നിരോധനത്തിനെതിരെ പ്രതികരിച്ച് ബോളിവുഡ് നടിമാരായ സൊനാക്ഷി സിന്‍ഹയും സോനം കപൂറും.

സിംഗപ്പൂരില്‍ മൂന്നുവര്‍ഷം ഒറ്റയ്ക്ക് ജീവിതം ആസ്വദിച്ചു; ആഗ്രഹം സംവിധായികയാകാന്‍; സിനിമാഭിനയത്തെ അജിത് പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്ന് അഭിമുഖത്തില്‍ ശാമിലി

മലയാളികളെ ഏറെ സന്തോഷിപ്പിക്കുകയാണ് ശ്യാമിലിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ്. ചേച്ചി ശാലിനി സിനിമയിലെത്തിയപ്പോഴും നടന്‍ അജിത്തിന്റെ ജീവിതസഖിയായപ്പോഴും ഒക്കെ മലയാളി അന്വേഷിച്ചിരുന്നു ശ്യാമിലിയെവിടെയെന്ന്.

ടിന്റുമോന്‍ എന്ന കോടീശ്വരനിലെ സ്റ്റില്ലുകള്‍ പുറത്തുവിട്ട് സന്തോഷ് പണ്ഡിറ്റ്; പുതിയ ചിത്രത്തിന്റെ പാട്ട് കാണാന്‍ അഭ്യര്‍ഥനയും

ഇറങ്ങാനിരിക്കുന്ന ചിത്രം ടിന്റുമോന്‍ എന്ന കോടീശ്വരനിലെ പുതിയ നാലു സ്റ്റില്ലുകള്‍ സന്തോഷ് പണ്ഡിറ്റ് പുറത്തുവിട്ടു. ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രങ്ങള്‍ ഇന്നു പുറത്തുവിട്ടത്.

ഇഷ്ടം അച്ഛന്റെ കോമഡി സിനിമകള്‍ കാണാന്‍; അച്ഛന്റെ ജയപരാജയങ്ങള്‍ തന്നെ ബാധിച്ചിട്ടില്ലെന്ന് സുനില്‍ ഷെട്ടിയുടെ മകള്‍ ആതിയ ഷെട്ടി

സല്‍മാന്‍ ഖാന്‍ നിര്‍മാതാവായും ഗായകനായും അവതരിപ്പിക്കുന്ന ഹീറോ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സുനില്‍ ഷെട്ടിയുടെ മകള്‍ ആതിയ ഷെട്ടി മനസ്സു തുറക്കുന്നു.

മഹാനടന് പിറന്നാള്‍ സമ്മാനമായി യുവസംഗീത സംവിധായകന്റെ ആശംസാഗാനം; വീഡിയോ കാണാം

പിറന്നാള്‍ ദിനത്തില്‍ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ആശംസാഗാനമൊരുക്കി യുവസംഗീത സംവിധായകന്‍.

വരന്‍ ഡോക്ടറാണ്; നടി ശരണ്യ മോഹന്‍ വിവാഹിതതായി

തെന്നിന്ത്യന്‍ ചലച്ചിത്ര നടി ശരണ്യ മോഹന്‍ വിവാഹിതയായി. തിരുവനന്തപരം സ്വദേശി ഡോ. അരവിന്ദ് കൃഷ്ണനാണ് വരന്‍. ആലപ്പുഴ കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങ്. അനിയത്തി പ്രാവ്...

വള്ളീം പുള്ളീം തെറ്റിയ നായികയുടെ കണ്ണുകള്‍ ഒപ്പിയെടുത്തത് ആരെന്ന് അറിയുക; ശ്യാമിലിയുടെ ആദ്യ ഫോട്ടോ ഷൂട്ട് തല അജിത്തിന്റെ വക

കണ്ണു നോക്കി മലയാളി കണ്ടെത്തിയ നായിക ശ്യാമിലിയുടെ ചിത്രമെടുത്തത് സാക്ഷാല്‍ തല അജിത്ത് തന്നെ.

വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലേക്ക് പേരുമാറ്റി കടന്നുവന്ന താരങ്ങള്‍; യഥാര്‍ത്ഥ പേരും സിനിമയിലെ പേരും

മമ്മൂട്ടി, പ്രേംനസീര്‍, ദിലീപ്, ഷീല, ഭാവന തുടങ്ങി വെള്ളിത്തിര അടക്കി ഭരിച്ചവരും ഭരിക്കുന്നവരുമെല്ലാം നമുക്ക് പരിചിതര്‍ അവരുടെ ഈ പേരുകളിലാണ്. എന്നാല്‍, ഇതുതന്നെയാണോ അവരുടെ പേരുകള്‍. അല്ല....

സ്ത്രീയെ പരസ്യമായി അപമാനിക്കുന്നത് വേദനാജനകം; പ്രതികരണം മോശമായി പോയെന്ന് കരുതുന്നില്ല; അശ്ലീല കമന്റിന് മറുപടി നൽകിയതിനെ കുറിച്ച് സുബി

കമന്റുകൾ കണ്ട് ആസ്വദിക്കുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. മറ്റുള്ളവർക്കൊരു ബുദ്ധിമുട്ട് ഉണ്ടാകുന്നത് കണ്ട് രസിക്കാനാണ് പലരും ഫേസ്ബുക്കിൽ കയറി ഇരിക്കുന്നതെന്നും സുബി

ഇനി ദുരന്ത കഥാപാത്രം അവതരിപ്പിക്കാനില്ലെന്ന് കങ്കണ റണാവത്ത്; കട്ടി ബാട്ടിയിലേത് അവസാന കഥാപാത്രം

ഇനി ഒരിക്കലും സിനിമയില്‍ ദുരന്ത കഥാപാത്രങ്ങളെ അവതരിപ്പിക്കില്ലെന്ന് കങ്കണ റണാവത്ത്.

സണ്ണി ലിയോണിനൊപ്പം അടുത്ത ചിത്രത്തില്‍ രണ്‍ബീര്‍ കപൂറും; കരണ്‍ ജോഹര്‍ ചിത്രത്തില്‍ സണ്ണി ഗ്രാമീണ വധുവാകും

വാര്‍ത്തകള്‍ സത്യമായാല്‍ രണ്‍ബീര്‍ കപൂറിനൊപ്പം അടുത്ത ചിത്രത്തില്‍ നൃത്തമാടാന്‍ സണ്ണി ലിയോണും ഉണ്ടാകും.

‘വള്ളീം പുള്ളീം’ തെറ്റിയ നായികയെ കണ്ടെത്തി; ആ കണ്ണുകൾ ശ്യാമിലിയുടേത്

വള്ളീം തെറ്റി, പുള്ളീം തെറ്റി എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ നായികയെ അവതരിപ്പിക്കുന്നത് ശ്യാമിലിയാണെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

ഇവർക്കൊന്നും വേറെ പണിയില്ലേ; കോണ്ടം പരസ്യ വിവാദത്തിൽ സിപിഐ നേതാവിന് സണ്ണി ലിയോണിന്റെ മറുപടി

കോണ്ടം പരസ്യത്തിൽ അഭിനയിച്ചതിന് വിമർശനങ്ങൾ ഉന്നയിച്ച സിപിഐ നേതാവിന് പരിഹാസവുമായി സണ്ണി ലിയോൺ രംഗത്ത്.

പ്രേമം സിനിമയെ കുറ്റപ്പെടുത്തിയിട്ടില്ല; അച്ഛന്റെ തലവെട്ടിയായാലും രാജാവായാൽ മതിയെന്ന ചിന്ത പുതുസംവിധായകർക്കുണ്ടെങ്കിൽ തെറ്റുപറയാനാകില്ലെന്ന് കമൽ

പ്രേമത്തിന്റെ വ്യാജപതിപ്പ് പ്രചരിച്ചപ്പോൾ, ആ സമയത്ത് ഇറങ്ങിയ മറ്റു സിനിമകളുടെ വ്യാജപതിപ്പുകളെക്കുറിച്ച് ആരും മിണ്ടിയില്ല

ഒരു സെലിബ്രിറ്റിയുടെ വേദന: താരങ്ങള്‍ക്ക് ജീവിക്കാന്‍ വയ്യെന്ന് ബിഗ്ബി

ഒരു സെലിബ്രിറ്റിയായിപ്പോയി എന്നതുകൊണ്ട് മാത്രം വേദനിക്കുന്ന ഹൃദയമാണ് ഇന്ത്യന്‍ സിനിമയുടെ ബിഗ്ബി അമിതാഭ് ബച്ചന്റേത്.

ഇവര്‍ ഇങ്ങനെ താരങ്ങളായി; ബോളിവുഡിനെ അടക്കി ഭരിക്കുന്ന താരങ്ങള്‍ വെള്ളിത്തിരയിലെത്തിയതിന്റെ ചരിത്രം

ബോളിവുഡിനെ അടക്കി ഭരിക്കുന്ന താരങ്ങളാണ് ഇന്ന് കിംഗ്ഖാന്‍ ഷാരൂഖും ഭായ്ജാന്‍ സല്‍മാനും ലോകസുന്ദരി ഐശ്വര്യയും ഒക്കെ. എന്നാല്‍, വെള്ളിത്തിരയില്‍ എത്തുന്നതിന് മുമ്പ് എന്തായിരുന്നു ഇവരെല്ലാം എന്ന് ചിന്തിച്ചിട്ടുണ്ടോ....

ഐപിഎസുകാരിയാകാന്‍ മഞ്ജുവാര്യര്‍ നിശാന്തിനിയെയും ബി സന്ധ്യയെും കണ്ടുപഠിക്കും; കുഞ്ചാക്കോ ബോബനും ജയസൂര്യയും നായകന്‍മാര്‍

രാജേഷ്പിള്ള സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മഞ്ജു ഐപിഎസ് ഓഫീസറുടെ വേഷത്തിലെത്തുക. കുഞ്ചാക്കോ ബോബനും ജയസൂര്യയുമാണ് നായകന്‍മാര്‍.

‘വള്ളീം പുള്ളീം’ തെറ്റിയ നായിക ആര്? കണ്ണുകൾ മാത്രം കാണിച്ച് കാത്തിരിക്കാൻ പറഞ്ഞ് അജു വർഗീസ്

വള്ളീം തെറ്റി, പുള്ളീം തെറ്റി എന്ന ചിത്രത്തിലെ നായിക തിരിച്ചറിയാമോ എന്ന ചോദ്യവുമായി അജുവർഗീസ് ഫേസ്ബുക്കിൽ

വാര്‍ത്തകള്‍ വേദനിപ്പിച്ചു; വാനരന്‍മാരല്ല പ്രേക്ഷകര്‍, പ്രേമം അനുകരിക്കുന്നതില്‍ തെറ്റില്ലെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി സായ്പല്ലവി

സിനിമകളെ അന്ധമായി അനുകരിക്കാന്‍ പ്രേക്ഷകര്‍ വാനരന്‍മാരല്ലെന്ന സായ്പല്ലവിയുടെ വാക്കുകള്‍ വാര്‍ത്തയായതില്‍ വിശദീകരണവുമായി നടി സായ്പല്ലവി.

36കാരിയായ മഞ്ജു 20കാരിയാകുന്നു; 10 കിലോ തൂക്കം കുറച്ചു

ഫിലിപ്‌സ് ആൻഡ് മങ്കി പെൻ എന്ന ചിത്രത്തിന് ശേഷം റോജിൻ തോമസ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ മഞ്ജുവാര്യർ എത്തുന്നത് 20കാരിയുടെ വേഷത്തിൽ

ധീരേ ധീരേസെ മേരെ സിന്ദ്ഗി വീണ്ടും എത്തി; ഹണീ സിംഗിന്റെ പുതിയ ഗാനത്തിന് മണിക്കൂറുകൊണ്ട് കൊണ്ട് ആറര ലക്ഷം കാണികള്‍

1990ല്‍ പുറത്തിറക്കിയ ആഷിഖി എന്ന സിനിമയിലെ ധീരേ ധീരേസെ സിന്ദിഗി എന്ന ഗാനം യൂട്യൂബില്‍ വൈറലായിക്കൊണ്ടിരിക്കുയാണ്. തികച്ചും പുതിയ രൂപത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഗാനത്തില്‍ ഋത്തിക്ക് റോഷന്‍ സോനം...

വിവാഹമോചിതരായിട്ടില്ല; ഇപ്പോഴും സന്തോഷത്തോടെ ജീവിക്കുന്നു; സംശയമുള്ളവര്‍ക്കു മറുപടി പറഞ്ഞ് സംവൃത

സംവൃത തുറന്നു പറയുന്നു. ഞാന്‍ വിവാഹിതയായി സന്തോഷത്തോടെ ജീവിക്കുകയാണ്. ആരും ഞങ്ങള്‍ വിവാഹമോചിതരായി എന്നു കരുതേണ്ട

എന്തിനായിരുന്നു അവര്‍ അതു ചെയ്തത്; മലയാള സിനിമാ പ്രേക്ഷകരെ ഞെട്ടിച്ച ആത്മഹത്യകള്‍

മലയാളസിനിമയുടെ പ്രിയപ്പെട്ടവര്‍ പലരും സ്വയം ജീവിതം അവസാനിപ്പിച്ചിട്ടുണ്ട്. പലര്‍ക്കും അറിയില്ല, എന്തിനായിരുന്നു അതെന്ന്. പലരുടെയും ആത്മഹത്യാ വാര്‍ത്ത മലയാള സിനിമാ പ്രേക്ഷകര്‍ ഞെട്ടലോടെയാണ് കേട്ടിരിക്കുന്നത്.

ബിക്കിനിക്കു പറ്റിയ ശരീരമുണ്ടെന്ന് കരുതിയില്ലെന്ന് ആലിയാഭട്ട്; പ്രശംസകള്‍ സന്തോഷിപ്പിച്ചു; ഷാരൂഖിനൊപ്പം അഭിനയിക്കുന്നതില്‍ സന്തോഷം

ബിക്കിനി വേഷം ലഭിച്ചതില്‍ സന്തോഷമുണ്ട്. ബിക്കിനി ധരിക്കാന്‍ പറ്റിയ പെര്‍ഫെക്ട് ശരീരം തനിക്കുണ്ടെന്നുള്ള വിശ്വാസം ഉണ്ടായിരുന്നില്ല.

ആരാധകന്റെ അശ്ലീല കമന്റ്; മറുപടി നൽകിയ സുബിക്ക് അഭിനന്ദനവുമായി രമ്യാ നമ്പീശൻ

ഫേസ്ബുക്കിൽ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത ആരാധകന് മറുപടി നൽകിയ സുബി സുരേഷിന് അഭിനന്ദനവുമായി നടി രമ്യ നമ്പീശൻ

ഇനി നായകന്റെ അമ്മയാവില്ലെന്ന് ലെന; അമ്മ വേഷങ്ങള്‍ സ്വീകരിച്ചത് ഒരു ചെയ്ഞ്ചിനു വേണ്ടിയെന്നും സിനിമയില്‍ മധുരപ്പതിനേഴിലെത്തിയ നടി

ഇനി നായകന്റെ അമ്മയായി അഭിനയിക്കുന്ന പ്രശ്‌നമില്ലെന്ന് നടി ലെന. മൊയ്തീന്‍-കാഞ്ചനമാല അനശ്വര പ്രണയത്തിന്റെ കഥ പറയുന്ന എന്നു നിന്റെ മൊയ്തീന്‍ എന്ന സിനിമയിലെ അഭിനയത്തിന് ശേഷമാണ് നടിയുടെ...

പോസ്റ്റ് കണ്ട് ആദ്യം ഞെട്ടി; മറ്റുള്ളവരെ ദ്രോഹിച്ചിട്ട് എന്ത് ഗുണം; വിവാഹമോചന വാർത്തകളെ കുറിച്ച് സംവൃത

ചലച്ചിത്രതാരങ്ങളുടെ വിവാഹവും വിവാഹമോചനവും അവർ പോലുമറിയാതെ ഇന്ന് സോഷ്യൽമീഡിയ നടത്തി കൊടുക്കാറുണ്ട്.

സെൻസർ കോപ്പി, മുണ്ട് വിവാദങ്ങൾ വഴിമാറി; മലരിനെയും ജോർജ്ജിനെയും കോഴികളെയും മലയാളികൾ സ്വീകരിച്ചു; പ്രേമം നൂറ് ദിവസം പിന്നിട്ടു

മലരും സെലിനും മേരിയും ജോർജ്ജും കോഴികളും മലയാളികളുടെ കൂടെ കൂടിയിട്ട് 100 ദിവസങ്ങൾ പിന്നിട്ടു. മേയ് 29ന് റിലീസ് ചെയ്ത പ്രേമത്തെ പ്രേക്ഷകർ ആവേശത്തോടെയാണ് സ്വീകരിച്ചത്.

മോഹന്‍ലാലിനെ കുറിച്ച് നിങ്ങള്‍ക്കറിയാന്‍ ഇടയില്ലാത്ത അഞ്ച് കാര്യങ്ങള്‍

മലയാളചലച്ചിത്രരംഗത്ത് മൂന്നു പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന നടനാണ് മോഹന്‍ലാല്‍.

എം വിജയകുമാറിന് വിജയാശംസ നേര്‍ന്ന് മമ്മൂട്ടി

അരുവിക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വിജയകുമാര്‍, മമ്മൂട്ടിയെ സന്ദര്‍ശിച്ചു. വിജയകുമാറിന് മമ്മൂട്ടി വിജയാശംസ നേര്‍ന്നു.

ബോക്‌സ് ഓഫീസില്‍ ജുറാസിക് ഗര്‍ജനം; ആദ്യ ആഴ്ചയില്‍ നേടിയത് 51 കോടി ഡോളര്‍

ലോസ് ആഞ്ചലസ്: ജുറാസിക് വേള്‍ഡ് പരമ്പരയിലെ നാലാമത് ചിത്രമായ ജുറാസിക് വേള്‍ഡ് ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് മുന്നേറുന്നു. റിലീസ് ചെയ്ത് ആദ്യ ആഴ്ചയില്‍ ചിത്രം ആഗോള...

കട്ടി ബാട്ടിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

തനു വെഡ്‌സ് മനു റിട്ടേണ്‍സിനുശേഷം കങ്കണ റണാവത്ത്് അഭിനയിക്കുന്ന കട്ടി ബാട്ടിയുടെ ട്രെയ്‌ലര്‍ പുറത്ത്. ഇമ്രാന്‍ ഖാനാണ് നായകന്‍. ട്രെയ്‌ലര്‍ യൂട്യുബില്‍ ഇട്ട് മണിക്കൂറുകള്‍ക്കകം മൂന്നു ലക്ഷത്തിലധികം...

സഞ്ജയ് ദത്തിന്റെ ജീവിതകഥയില്‍ രണ്‍ബീര്‍ നായകനായേക്കും; വെല്ലുവിളിയെന്ന് രണ്‍ബീര്‍ കപൂര്‍

മുംബൈ: ബംപര്‍ ഹിറ്റുകള്‍ മാത്രം ബോളിവുഡിന് സമ്മാനിച്ച സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയുടെ അടുത്ത സംരംഭത്തില്‍ രണ്‍ബീര്‍ കപൂര്‍ നായകനായേക്കും. ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന്റെ ജീവിതകഥ വെള്ളിത്തിരയിലേക്ക്...

പത്താംക്ലാസ് ബയോളജി പാഠപുസ്തകത്തിൽ മോഹൻലാൽ

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ സംഭാഷണമടങ്ങിയ വീഡിയോ പത്താക്ലാസ് ബയോളജി പാഠപുസ്തകത്തിൽ. അൽഷിമേഴ്‌സ് രോഗത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗത്താണ് മോഹൻലാലിന്റെ സംഭാഷണം ഉൾപ്പെടുത്തിയിരിക്കുന്നത്.

കത്രീനക്കൊപ്പം അഭിനയിക്കാൻ താൽപര്യമില്ല; സൽമാൻ ഏഴു കോടിയുടെ പരസ്യം ഒഴിവാക്കി

കത്രീനാ കൈഫിനൊപ്പം അഭിനയിക്കാൻ താൽപര്യമില്ലാത്തതിനാൽ ബോളിവുഡ് താരം സൽമാൻ ഖാൻ പരസ്യചിത്രത്തിൽ നിന്ന് ഒഴിവായി. ഏഴു കോടിയുടെ പരസ്യമാണ് സൽമാൻ വേണ്ടെന്ന് വച്ചത്. മാനസികമായ ബുദ്ധിമുട്ടുകൾ ഉള്ളത്...

ഇന്നസെന്റ് ‘ടോണിക്കുട്ട’ന് വേണ്ടി ഒരിക്കൽ കൂടി പാടി; അഴകാന നീലി വരും.. വരു പോലെ ഓടി വരും

'അഴകാന നീലി വരും.. വരു പോലെ ഓടി വരും എന്നാടി പോലെ വരും ടോണിക്കുട്ടാ..' മലയാളികൾ ഒരിക്കലും മറക്കാത്ത ഒരു ഗാനമാണിത്.

ദിൽവാലേ സെറ്റിൽ നിന്ന് ഷാരൂഖും കജോളും; ചിത്രങ്ങൾ പുറത്ത്

ചെന്നൈ എക്‌സ്പ്രസിന് ശേഷം രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ഷാരൂഖ് ചിത്രമായ ദിൽവാലേയുടെ സെറ്റിൽ നിന്നുള്ള ആദ്യചിത്രം പുറത്ത്. ഷാരൂഖ് ട്വിറ്ററിലൂടെയാണ് കജോളിനും രോഹിതിനുമൊപ്പമുള്ള ചിത്രം പുറത്ത്...

Page 155 of 156 1 154 155 156

Latest Updates

Don't Miss